
മുംബൈ: അടുത്ത ആഴ്ച തുടങ്ങുന്ന ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഉടന്‍ പ്രഖ്യാപിക്കും. പരിക്കില്‍ നിന്ന് മോചിതനായെങ്കിലും മാച്ച് ഫിറ്റ്നെസ് വീണ്ടെടുത്തിട്ടില്ലാത്ത പേസര്‍ മുഹമ്മദ് ഷമിയെ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്താനിടയില്ലെന്നാണ് കരുതുന്നത്. പരിക്കില്‍ നിന്ന് മോചിതരാകുന്ന താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് മാച്ച് ഫിറ്റ്നെസ് തെളിയിച്ചാല്‍ മാത്രമെ ദേശീയ ടീമിലേക്ക് പരിഗണിക്കു.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച രഞ്ജി ട്രോഫിക്കുള്ള ബംഗാള്‍ ടീമില്‍ ഷമിയെ ഉള്‍പ്പെടുത്താത് മാച്ച് ഫിറ്റ്നെസ് വീണ്ടെടുക്കാത്തിനാലാണെന്നാണ് കരുതുന്നത്. ഇതോടെ അടുത്ത മാസം തുടങ്ങുന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഷമിയെ പ്രതീക്ഷിക്കേണ്ടതുള്ളു. ദുലീപ് ട്രോഫിയിലും ഇറാനി ട്രോഫിയിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ശ്രേയസ് അയ്യര്‍ക്കും ടെസ്റ്റ് ടീമില്‍ ഇടം ലഭിക്കില്ല. ഇറാനി ട്രോഫിയില്‍ മുംബൈക്കായി ഇരട്ട സെഞ്ചുറി നേടിയ സര്‍ഫറാസ് ഖാനെ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ നിലനിര്‍ത്തും.
3 മാറ്റങ്ങൾ ഉറപ്പ്, സഞ്ജുവിന് ലാസ്റ്റ് ചാൻസ്; ബംഗ്ലാദേശിനെതിരായ മൂന്നാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ച ഭൂരിഭാഗം താരങ്ങളും ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലും സ്ഥാനം നിലനിര്‍ത്തും. ബാറ്റിംഗ് നിരയില്‍ യശസ്വി ജയ്സ്വാള്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവര്‍ തുടരുമെന്നാണ് കരുതുന്നത്.
ഓള് റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജ, ആര് അശ്വിന്, കുല്‍ദീപ് യാദവ് എന്നിവരും ടീമിലുണ്ടാകും. സ്പെഷലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവും ടീമിൽ തുടരും. പേസര്‍മാരായി ആകാശ് ദീപും ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും തുടരുമ്പോള്‍ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി ധ്രുവ് ജുറെലും ടീമില്‍ സ്ഥാനം നിലനിര്‍ത്തും. ബാക്ക് അപ്പ് ഓപ്പണറായി അഭിമന്യു ഈശ്വരനെയോ റുതുരാജ് ഗെയ്ക്വാദിനെയോ ടീമിലേക്ക് പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മുന്‍ നായകന് കെയ്ന്‍ വില്യംസണ് ആദ്യ ടെസ്റ്റിനുണ്ടാവില്ല. 16ന് ബെംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.
ലോകകപ്പ് യോഗ്യത: മെസി തിരിച്ചുവന്നിട്ടും അർജന്റീനക്ക് സമനില മാത്രം; അവസാന മിനിറ്റിലെ ഗോളിൽ ജയിച്ച് ബ്രസീൽ
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ന്യൂസിലന്‍ഡ് ടീം: ടോം ലാതം (ക്യാപ്റ്റൻ), ടോം ബ്ലണ്ടെൽ (വിക്കറ്റ് കീപ്പര്‍), മൈക്കൽ ബ്രേസ്വെൽ (ഒന്നാം ടെസ്റ്റ് മാത്രം), മാർക്ക് ചാപ്മാൻ, ഡെവൺ കോൺവേ, മാറ്റ് ഹെൻറി, ഡാരിൽ മിച്ചൽ, വിൽ ഒറൂർക്ക്, അജാസ് പട്ടേൽ, ഗ്ലെൻ ഫിലിപ്സ്, രചിൻ രവീന്ദ്ര, മിച്ചൽ സാന്റ്നർ, ബെൻ സിയേഴ്സ്, ഇഷ് സോധി (രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റ് മാത്രം), ടിം സൗത്തി, കെയ്ൻ വില്യംസൺ, വിൽ യങ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]