
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലരും പല വഴികളാണ് സ്വീകരിക്കുക. എന്നാല്‍ ഏറ്റവും ഫലപ്രദവും ദോഷവശങ്ങളൊന്നുമില്ലാത്ത മാര്‍ഗ്ഗങ്ങള്‍ക്ക് തന്നെയാണ് പ്രാധാന്യവും. ഇത്തരത്തില്‍ മുന്നും പിന്നും നോക്കാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് കുക്കുമ്പര്‍. സൗന്ദര്യസംരക്ഷണത്തിന് കുക്കുമ്പര്‍ ഉപയോഗിക്കും. എന്നാല്‍ സൗന്ദര്യസംരക്ഷണത്തിന് മാത്രമല്ല ആരോഗ്യസംരക്ഷണത്തിന് ധൈര്യമായി ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒന്നും കൂടെയാണ് വെള്ളരിക്ക.
വെള്ളരിക്ക കഴിക്കുന്നതിന്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജലാംശം അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍. അത് വെള്ളരിക്കയിലുണ്ട്. വെള്ളരിക്കയിൽ 95 ശതമാനവും വെള്ളമാണ്. ശരീരത്തിൽ ജലാംശം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു മാറാന്‍ വെള്ളരിക്ക ജ്യൂസ് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്
ആരോഗ്യമുള്ള മുടിക്ക്
ആരോഗ്യമുള്ള മുടി ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. കുക്കുമ്പർ സീഡ്സ് കഴിക്കുന്നത് നിങ്ങളുടെ മുടിക്ക് കരുത്തും ബലവും നൽകുന്നതിനൊപ്പം മുടി വളർച്ചയേയും സഹായിക്കുന്നു. കുക്കുമ്പർ വിത്തുകളിൽ അടങ്ങിയിരിക്കുന്ന സൾഫറിന്റെ അംശം മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഇത് മുടികൊഴിച്ചിൽ, താരൻ, വരൾച്ച തുടങ്ങിയ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു.
കൊളസ്ട്രോള്‍ കുറക്കുന്നു
കൊളസ്ട്രോളിനെതിരെ പ്രതികരിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് കുക്കുമ്പര്‍. ഇത് ശരീരത്തിലെ അനാവശ്യ കൊളസ്ട്രോളിനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. മാത്രമല്ല കൊളസ്ട്രോളിന് പരിഹാരം കാണാന്‍ കുരുമുളകിന്റെ കഴിവും നിസ്സാരമല്ല
ഫൈബർ, പൊട്ടാസ്യം, മഗ്നീഷ്യം, മറ്റ് ആന്റി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയ വെള്ളരിക്ക രക്തസമ്മർദ്ദം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ഇവ ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
മലബന്ധം അകറ്റുന്നു
നിങ്ങൾക്ക് വിട്ടുമാറാത്ത മലബന്ധം പ്രശ്നമുണ്ടെങ്കിൽ ദിവസവും കുക്കുമ്പർ കഴിക്കുക. ഇതിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. മറുവശത്ത്, കുക്കുമ്പറിന്റെ പുറം തൊലിയിൽ ലയിക്കാത്ത നാരുകൾ അടങ്ങിയിട്ടുണ്ട്. ഈ രണ്ട് നാരുകൾ സ്ഥിരമായ മലവിസർജ്ജനം എളുപ്പമാക്കാൻ സഹായിക്കുന്നു.
The post സൗന്ദര്യസംരക്ഷണത്തിന് മാത്രമല്ല ആരോഗ്യസംരക്ഷണത്തിന് ധൈര്യമായി ഡയറ്റിൽ ഉൾപ്പെടുത്താം വെള്ളരിക്കയെ ; വെള്ളരിക്ക കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]