
വയനാട്: നിലമ്പൂർ എംഎൽഎ പിവി അൻവറിനെ ഡിഎംകെയിൽ എടുക്കാൻ സാധ്യതയില്ലെന്ന ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവന്റെ പ്രസ്താവനയോട് പ്രതികരിച്ച് അൻവറിന്റെ സഹപ്രവർത്തകൻ ഇ എ സുകു. ഇളങ്കോവൻ അല്ല ഡിഎംകെയുടെ അവസാന വാക്കെന്ന് സുകു പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി അൻവറിന് അടുപ്പമുണ്ട്. ഡിഎംകെയിൽ ചേരണമെന്നല്ല അൻവറിന്റെ ആവശ്യമെന്നും ഡിഎംകെയുമായി ചേർന്ന് പ്രവർത്തിക്കാനാണ് ശ്രമിക്കുന്നതെന്നും സുകു വിശദീകരിച്ചു. നല്ല തീരുമാനം തന്നെ സ്റ്റാലിൻ എടുക്കുമെന്നും തങ്ങൾക്ക് നല്ല പ്രതീക്ഷ ഉണ്ടെന്നും സുകു കൂട്ടിച്ചേർത്തു. കേരളത്തിലെ പൊളിറ്റിക്കൽ ‘നെക്സസ്’ അൻവറിനെ തകർക്കാൻ ശ്രമിക്കുകയാണ്. ആ നെക്സസ് ആണ് ഡിഎംകെ ബന്ധത്തെ തകർക്കാനും ശ്രമിക്കുന്നത്. ഇതിനെതിരായ പോരാട്ടം ആണ് അൻവർ നടത്തുന്നതെന്നുമാണ് സുകുവിന്റെ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]