
തിരുവനതപുരം: ഐരാണിമുട്ടം തുഞ്ചന്‍ സ്മാരക സമിതിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും മാരായമുട്ടം എഴുത്തച്ഛന് നാഷണല്‍ അക്കാദമിയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയും കിളിപ്പാട്ട് മാസികയുടെ സ്ഥാപക എഡിറ്ററുമായിരുന്ന ടി. ജി ഹരികുമാറിന്റെ സ്മരണാര്‍ഥം തുഞ്ചന്‍ സ്മാരക സമിതി ഏര്‍പ്പെടുത്തിയിട്ടുള്ള ടിജി ഹരികുമാര്‍ സ്മൃതി പുരസ്കാരം എഴുത്തുകാരനും സംഗീത നിരൂപകനും മാധ്യമ പ്രവര്‍ത്തകനുമായ രവിമേനോന്.
മലയാള സാഹിത്യത്തിലെ നൂതന സംഗീതനിരൂപണശാഖയ്ക്ക് അദ്ദേഹം നല്‍കിയിട്ടുള്ള സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് പുരസ്കാരം. അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങുന്ന പുരസ്കാരം ഒക്ടോബര്‍ 12-ന് രാവിലെ 10 മണിക്ക് തുഞ്ചന്‍ സ്മാരക മണ്ഡപത്തില്‍ നടത്തുന്ന ഏഴാമത് ടി.ജി ഹരികുമാര്‍ സ്മൃതിദിനാചരണ ചടങ്ങില്‍ മന്ത്രി വി. ശിവന്‍കുട്ടി നൽകും.
ഡോ. ടി.ജി. രാമചന്ദ്രന് പിള്ള, ഡോ. ജോര്‍ജ് ഓണക്കൂര്‍, കല്ലറ ഗോപന്, സുധാ ഹരികുമാര്‍, കാരയ്ക്കാമണ്ഡപം വിജയകുമാര്‍ എന്നിവരടങ്ങിയ പുരസ്കാര നിര്‍ണയ സമിതിയാണ് പുരസ്കാരത്തിനായി രവിമേനോനെ തിരഞ്ഞെടുത്തത്. സി. രാധാകൃഷ്ണന്, ശ്രീകുമാരന്‍ തമ്പി എന്നിവരാണ് മുന്‍കാല അവാര്‍ഡ് ജേതാക്കള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]