
കോഴിക്കോട്: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കെടി ജലീൽ എംഎൽഎ നടത്തിയ വിവാദ പരാമർശത്തിൽ വിമർശനം കടുക്കുന്നു. ജലീലിൻ്റെ പ്രസ്താവന ദുരുദ്ദേശപരമാണെന്ന് എസ് വൈഎസ് നേതാവ് നാസർ ഫൈസി കൂടത്തായി പറഞ്ഞു. മതപണ്ഡിതന്മാരെ അനാവശ്യമായി വലിച്ചിഴക്കുകയാണ് ജലീൽ. ജലീൽ പിണറായിയുടെ ഉപകരണമാണെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു.
കള്ളക്കടത്ത് മതവൽക്കരണമായാണ് ജലീൽ കൊണ്ടുവരുന്നത്. ഇതിന് മതപരമായ വീക്ഷണത്തിൽ കൊണ്ടുവരരുത്. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ ആരായാലും പൊതുസമൂഹം നേരിടുകയും പരമാവധി ബോധവൽക്കരണം നടത്തുകയും ചെയ്യണം. മുസ്ലിം പണ്ഡിതൻമാരെ ഖാളിമാരേയും പാണക്കാട് തങ്ങൻമാരേയും കൂട്ടുന്നത് ദുരുദ്ദേശപരമാണ്. കെടി ജലീൽ ആയുധമെടുത്തിട്ടുണ്ട്. സമസ്ത നേതാക്കൻമാർക്കെതിരേയും ആലിക്കുട്ടി മുസ്ലിയാർക്കെതിരേയും അടച്ചാക്ഷേപിച്ച് മറ്റു വിഭാഗത്തിൻ്റെ സിംപതി നേടലാണ് ജലീലിൻ്റെ ലക്ഷ്യം. പിണറായി വിജയൻ്റെ ഉപകരണമായി പ്രവർത്തിക്കുകയാണെന്നും നാസർ ഫൈസി പറഞ്ഞു.
ജലീലിന്റെ മുസ്ലിം വിരുദ്ധ പ്രസ്താവന വിദ്വേഷമുണ്ടാക്കുന്നത്’; പിന്‍വലിക്കണമെന്ന് പി കെ ഫിറോസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]