
ബോളിവുഡ് സിനിമയിലെ അതിഭാവുകത്വ പ്രവണതയെ വിമര്‍ശിച്ച് നടന് നവാസുദ്ദീന്‍ സിദ്ദിഖി. സ്റ്റീരിയോടൈപ്പ് ഹിന്ദി സിനിമയിലെ നായകന്മാര് തന്നെ ഒരു തരത്തിലും ആകര്‍ഷിച്ചിട്ടില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. നായകന്മാര് ഒരു ആള്‍ക്കൂട്ടത്തെ പോലും ഒറ്റയ്ക്ക് തല്ലും. ഇത് കണ്ടുനില്ക്കുന്ന നായികയ്ക്ക് അയാളോട് പ്രണയം തോന്നും. ഇത്തരത്തിലുള്ള സിനിമകള്‍ തന്നെ ആകര്‍ഷിക്കുന്നില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
ഹീറോയുടെ എന്‍ട്രി സീനുകളെ കുറിച്ചുള്ള ചോദ്യത്തിന്, എനിക്ക് ഏറ്റവും ബോറടിക്കുന്ന കാര്യമാണതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എല്ലാവരെയും രക്ഷിക്കുന്ന നായകന്. ലോകത്തെ പോലും രക്ഷിക്കാന്‍ ശേഷിയുള്ള ആള്. അയാള്‍ക്ക് പ്രത്യേകിച്ച് ഗുണങ്ങള്‍ ഒന്നുമില്ലെങ്കിലും നായികയ്ക്ക് ഇതുപോലെയുള്ള നായകന്മാരോട് പെട്ടെന്ന് പ്രണയം തോന്നും. എന്നാല്‍, ഇയാള്‍ എങ്ങനെയാണ് സമ്പാദിക്കുന്നതെന്നും എങ്ങനെയാണ് ജീവിക്കുന്നതെന്നും ഇത്തരം കഥാപാത്രങ്ങള്‍ നോക്കാറില്ല. ഇവ ബോറടിപ്പിക്കുന്നവയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ദ മജ്ലിസ് ഷോ’ എന്ന യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നായകന് കാണാന്‍ സുന്ദരനാണെന്ന ഒറ്റകാരണം കൊണ്ടാണ് നായികയ്ക്ക് നായകനോട് പ്രണയമുണ്ടാകുന്നത്. ഈ ഒരു ഗുണം മാത്രമാണ് അവള് കാണുന്നത്. ഇതല്ലെങ്കില്‍, പത്തോ ഇരുപതോ വരുന്ന ഗുണ്ടകളില്‍ നിന്ന് നായകന്, നായികയെ രക്ഷിക്കുന്നു. ഇത് കാണുന്ന നായികയ്ക്ക് അയാളോട് അടുപ്പം തോന്നുന്നു. ഇത്തരം കഥാപാത്രങ്ങള്‍ക്ക് എന്ത് പ്രാധാന്യമാണെന്നും അദ്ദേഹം ചോദിക്കുന്നു.
25 പേരെയൊക്കെ ഒറ്റയ്ക്ക് ഇടിച്ചിടുന്ന ഒരാളോട് പെണ്‍കുട്ടിക്ക് ഇഷ്ടം തോന്നുന്നതിന്റെ കാര്യം എനിക്ക് ഇതുവരെ മനസിലായിട്ടില്ല. ആളുകളെ തല്ലി ചതച്ചതിന്റെ പേരില്‍ പെണ്‍കുട്ടിക്ക് ഒരാളോട് മതിപ്പ് തോന്നുമോ? എനിക്ക് വളരെ വിചിത്രമായി തോന്നിയിട്ടുള്ള കാര്യമാണത്. തിരക്കഥയില്‍ പ്രാധാന്യമുള്ള അല്‍പ്പം സങ്കീര്‍ണതകള്‍ നിറഞ്ഞ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്നത്. ഇത്തരം റോളുകള്‍ വളരെ ആസ്വദിച്ച് ചെയ്യാന്‍ എനിക്ക് സാധിക്കുന്നുണ്ട്.
അല്‍പ്പം ഗ്രേ ഷേഡുള്ള കഥാപാത്രങ്ങള്‍ ചെയ്യാനും താത്പര്യമുണ്ട്. ഇത്തരം കഥാപാത്രങ്ങളില്‍ പോലും ഒരു വ്യക്തിത്വം കാണാന്‍ കഴിയും. അയാളില്‍ പോരായ്മകള്‍ ഉണ്ടായേക്കും. അതുപോലെ ഗുണങ്ങളുമുണ്ട്. നല്ലവനായ കഥാപാത്രത്തിന്റെ റോള്‍ എന്നെ ആകര്‍ഷിക്കാറില്ല. സിനിമയില്‍ അല്ലാതെ ഞങ്ങള്‍ അത്തരത്തിലുള്ള ആളുകളെ കണ്ടിട്ടില്ലാത്തതാണ് കാരണം. ഇതുകൊണ്ടൊക്കെയാണ് സ്വയം മഹത്വവത്കരിക്കാത്ത അല്‍പ്പം ഗ്രേ ഷേഡുള്ള റോളുകള്‍ ഞാന്‍ ആസ്വദിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]