
കണ്ണൂർ ∙ സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഗ്രൂപ്പ് 3 മത്സരങ്ങൾ നാളെ മുതൽ 9 വരെ കണ്ണൂരിലെ വിവിധ വേദികളിൽ നടക്കും. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ ഗുസ്തി മത്സരങ്ങൾ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നാളെ ആരംഭിക്കും. 8ന് ആരംഭിക്കുന്ന ജിംനാസ്റ്റിക്സ് മത്സരങ്ങൾക്ക് തലശ്ശേരി സായ് സെന്റർ വേദിയാകും.
ആർച്ചറി (ജൂനിയർ, സീനിയർ വിഭാഗങ്ങൾ), യോഗാസന (സീനിയർ), തയ്ക്വാൻഡോ (സബ്ജൂനിയർ, ജൂനിയർ), ബാസ്കറ്റ്ബോൾ (ജൂനിയർ ആൺ) എന്നിവയാണ് കണ്ണൂരിൽ നടക്കുന്ന മറ്റു ഗെയിംസ് മത്സരങ്ങൾ. ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള നവംബർ 5 മുതൽ 11 വരെ കൊച്ചിയിൽ നടത്താൻ തീരുമാനിച്ചിരുന്നു.
എന്നാൽ അതിനു മുൻപേ ദേശീയ മത്സരങ്ങൾ നടക്കുന്ന ഗെയിംസ് ഇനങ്ങളിലെ സംസ്ഥാന മത്സരങ്ങളാണ് വിവിധ ജില്ലകളിലായി നേരത്തേ സംഘടിപ്പിക്കുന്നത്.
English Summary:
School Games: Group 3 matches from tomorrow
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]