
സ്വന്തം ലേഖകൻ
കോട്ടയം : മുഖ്യമന്ത്രിയുടെ കോട്ടയം സന്ദർശനത്തിൽ പഴുതടച്ച സുരക്ഷയൊരുക്കി പൊലീസ്. കരിങ്കൊടി കാട്ടുമെന്ന ഭീതിയില്‍ കാഞ്ഞിരപ്പള്ളിയില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ത്തടങ്കലിലാക്കി.
പൊന്‍കുന്നത്ത് വാഴൂര്‍ ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും, കോട്ടയം തിരുനക്കര മൈതാനത്ത് ജനസദസും. മുഖ്യമന്ത്രിയുടെ രണ്ട് പരിപാടികളായിരുന്നു ഇന്നലെ ജില്ലയില്‍ നടന്നത്.
തെരുവ് കച്ചവടക്കാര്‍ക്കടക്കം നിയന്ത്രണമേര്‍പ്പെടുത്തി. വഴി നിറയെ പൊലീസുകാര്‍. വാഹന പരിശോധന. ജില്ലയിലെ പൊലീസുകാരില്‍ ഭൂരിഭാഗവും കോട്ടയത്തും പൊന്‍കുന്നത്തുമായിരുന്നു ഡ്യൂട്ടി. മുഖ്യമന്ത്രി നഗരത്തിലെത്തുമെന്ന് അറിയിപ്പ് ലഭിച്ചതോടെ വഴി പൂര്‍ണമായും അടച്ചു. പരിസരത്തേയ്ക്ക് ഒരാളും എത്താതിരിക്കാന്‍ രണ്ട് വശങ്ങളിലും പൊലീസ് നിലയിറുപ്പിച്ചിരുന്നു.
The post കരിങ്കൊടി കാട്ടുമെന്ന ഭീതിയിൽ പ്രവർത്തകർക്ക് കരുതൽ തടങ്കൽ; തെരുവ് കച്ചവടക്കാര്‍ക്കടക്കം നിയന്ത്രണമേര്‍പ്പെടുത്തി; വഴി നിറയെ പൊലീസുകാരുടെ വാഹന പരിശോധന ; കോട്ടയത്ത് മുഖ്യമന്ത്രിയുടെ സന്ദർശനത്തിൽ ഒരുക്കിയത് പഴുതടച്ച സുരക്ഷ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]