
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി ടി.ജെ. ജ്ഞാനവേല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന വേട്ടയ്യന്റെ കേരളത്തിലെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് ഞായറാഴ്ച ആരംഭിക്കും. രാവിലെ 10 മണി മുതല്‍ ബുക്ക് മൈ ഷോ, പേടിഎം, ക്യാച്ച് മൈ സീറ്റ്, ടിക്കറ്റ് ന്യൂ തുടങ്ങിയ ടിക്കറ്റ് ബുക്കിങ് ആപ്പുകളിലൂടെ വേട്ടയ്യന്റെ ടിക്കറ്റുകള്‍ ലഭ്യമാകും.
ഒക്ടോബര്‍ 10-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. രാവിലെ ഏഴുമണിക്കാണ് ചിത്രത്തിന്റെ കേരളത്തിലെ ആദ്യ ഷോ ആരംഭിക്കുക. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്കരന്‍ അല്ലിരാജ നിര്‍മിച്ച വേട്ടയ്യന്, ശ്രീ ഗോകുലം മൂവീസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.
യു/എ സര്‍ട്ടിഫിക്കറ്റുള്ള ചിത്രത്തില്‍ ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍, അമിതാബ് ബച്ചന്, റാണ ദഗ്ഗുബതി, ശര്‍വാനന്ദ്, ജിഷു സെന്‍ഗുപ്ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയന്, രാമയ്യ സുബ്രമണ്യന്‍, എന്നിവരും കിഷോര്‍, റെഡ്ഡിന് കിങ്സ്ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാല്‍, രമേശ് തിലക്, ഷാജി ചെന്‍, രക്ഷന്, സിങ്കമ്പുലി, ജി.എം. സുന്ദര്‍, സാബുമോന് അബ്ദുസമദ്, ഷബീര്‍ കല്ലറക്കല്‍ തുടങ്ങിയവരുമാണ് അഭിനയിക്കുന്നത്.
എസ്.ആര്. കതിര് ഛായാഗ്രഹണവും അനിരുദ്ധ് രവിചന്ദര്‍ സംഗീതവും നിര്‍വഹിച്ച സിനിമയുടെ എഡിറ്റര്‍ ഫിലോമിന്‍ രാജ് ആണ്. ആക്ഷന്‍- അന്‍പറിവ്, കലാസംവിധാനം- കെ. കതിര്, മേക്കപ്പ്- പട്ടണം റഷീദ്, വസ്ത്രാലങ്കാരം- അനു വര്ദ്ധന്. ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ഡ്രീം ബിഗ് ഫിലിംസ്, പി.ആര്.ഒ.- ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]