സ്വന്തം ലേഖകൻ
പൊൻകുന്നം: ഇന്ത്യയിൽ ബിജെപി വിനാശകരമായ ശക്തിയായി മാറിയെന്നും ഇനി ഒരു അവസരം ബിജെപിക്ക് ലഭിച്ചാൽ രാജ്യത്ത് സർവ്വനാശമാകും ഉണ്ടാവുകയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം സുരക്ഷിതമല്ലെന്ന അമിത്ഷായുടെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചു.
അതിസമ്പന്നര്‍ക്ക് വേണ്ടിയാവരുത് ഭരണം. നാട്ടിലെ പാവപ്പെട്ടവന് വേണ്ടിയാവണം ഭരണം. പട്ടിണിയും ദാരിദ്ര്യവും കൊടികുത്തി വാഴുകയാണ്. ഇതിനെതിരെ ജനങ്ങള്‍ പ്രതിഷേധിക്കാനിറങ്ങും. ആ കാര്യങ്ങള്‍ ജനങ്ങള്‍ ചിന്തിക്കാതിരിക്കാന്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അതിനാലാണ് ബിജെപി ഭരണം ഉള്ളിടത്തും ഇല്ലാത്തിടത്തും സംഘപരിവാര്‍ വര്‍ഗീയ കലാപങ്ങള്‍ക്കും വര്‍ഗീയ ചേരിതിരിവിനും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സിപിഐ എം വാഴൂർ ഏരിയ കമ്മിറ്റി പൊൻകുന്നത്ത് നിർമിച്ച പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടിയേരി ബാലകൃഷ്ണൻ സ്മാരകമായാണ് പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്.
ഏരിയ കമ്മിറ്റി ഓഫീസിനോട് അനുബന്ധിച്ച് നിർമിച്ച കാനം രാമകൃഷ്ണൻ നായർ സ്മാരക ഹാൾ സഹകരണ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെചെയ്തു. സ്വാഗതസംഘം ചെയർമാൻ പ്രൊഫ. ആർ നരേന്ദ്രനാഥ് അധ്യക്ഷനായി.
The post ‘എന്ത് അപകടമാണ് അദ്ദേഹത്തിന് കേരളത്തെ കുറിച്ച് കാണാൻ കഴിഞ്ഞത് ?’; അതിസമ്പന്നർക്ക് വേണ്ടിയാവരുത് ഭരണം നാട്ടിലെ പാവപ്പെട്ടവന് വേണ്ടിയാവണം; അമിത്ഷായ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]