![](https://newskerala.net/wp-content/uploads/2024/10/big-ticket.1.2931702.jpg)
ദുബായ്: അബുദാബി ബിഗ് ടിക്കറ്റിന്റെ ഭാഗ്യ സമ്മാനം വീണ്ടും പ്രവാസിക്ക്. ബംഗ്ലാദേശി സ്വദേശിയായ ഡെലിവറി റൈഡറായ 50കാരൻ അബ്ദുൾ മൊൻസൂർ അബ്ദുൾ സബൂറിനാണ് ബിഗ് ടിക്കറ്റിന്റെ ഗ്രാൻഡ് പ്രൈസായ 30 മില്യൺ ദിർഹത്തിന്റെ സമ്മാനം ലഭിച്ചത്. 2007 മുതൽ നറുക്കെടുപ്പിൽ പങ്കെടുക്കുന്ന അബ്ദുൾ സബൂർ ഇപ്പോൾ അപ്രതീക്ഷിതമായി ഭാഗ്യം തേടി വന്നതിന്റെ ഞെട്ടലിലാണ്.
ഇത്തവണത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ അബ്ദുൾ സബൂറും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചേർന്ന് അഞ്ച് ടിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഇതിൽ ഒരു ടിക്കറ്റിലാണ് ഭാഗ്യം തെളിഞ്ഞത്. വർഷങ്ങളായി ടിക്കറ്റെടുക്കുന്നുണ്ടെങ്കിലും ഇപ്പോൾ ഭാഗ്യം തന്നെ തേടിയെന്ന് അബ്ദുൾ സബൂറിന് വിശ്വസിക്കാൻ സാധിക്കുന്നില്ല. വിജയി താനാണെന്ന് അറിയിക്കാൻ ബിഗ് ടിക്കറ്റ് അധികൃതർ വിളിച്ചതിന്റെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ലെന്ന് അദ്ദേഹം അറബ് മാദ്ധ്യമത്തോട് പറഞ്ഞു.
സമ്മാനത്തുക എങ്ങനെ ചെലവഴിക്കുമെന്ന് ചോദിപ്പോൾ, ഇത് തന്റെ കുടുംബത്തെ പിന്തുണയ്ക്കുന്നതിനും ഒരു ബിസിനസ്സ് ആരംഭിക്കാനുള്ള തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനും വേണ്ടിയായിരിക്കുമെന്ന് അദ്ദേഹം പങ്കുവെച്ചു. ഇതാദ്യമായല്ല, പ്രവാസിയെ തേടി ബിഗ് ടിക്കറ്റ് ഭാഗ്യം എത്തുന്നത്. ഇന്ത്യക്കാർ അടക്കമുള്ള ഒട്ടേറെ പ്രവാസികൾക്ക് ബിഗ് ടിക്കറ്റ് സമ്മാനം ലഭിച്ചിരുന്നു. ഏറ്റവും കൂടുതൽ ടിക്കറ്റ് സ്വന്തമാക്കുന്നതും പ്രവാസികളാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒക്ടോബർ 2 മുതൽ, വാങ്ങുന്ന ഓരോ ടിക്കറ്റും പങ്കെടുക്കുന്നവരെ സ്വയമേവ ഇലക്ട്രോണിക് നറുക്കെടുപ്പിൽ ഉൾപ്പെടുത്തും, ഇത് ഭാഗ്യശാലിയായ വിജയിക്ക് ദിവസവും വിലപിടിപ്പുള്ള സ്വർണ്ണക്കട്ടി സമ്മാനമായി ലഭിക്കാനുള്ള അവസരം വാഗ്ദാനം ചെയ്യുന്നു.