
തിരുവനന്തപുരം:കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ ചലച്ചിത്ര നടൻ മോഹൻ രാജിന്റെ സംസ്കാരം ഇന്ന് നടക്കും. തിരുവനനന്തപുരം കാഞ്ഞിരംകുളത്തെ തറവാട് വീട്ടുവളപ്പിലായിരിക്കും സംസ്കാരം . ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു മോഹൻ രാജിന്റെ മരണം.
കിരീടം സിനിമയിലെ കീരിക്കാടൻ ജോസ് എന്ന വില്ലൻ കഥാപാത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ മോഹൻ രാജ് 300 ലേറെ ചിത്രങ്ങളിൽ വേഷമിട്ടു.ആറാംതമ്പുരാൻ, ചെങ്കോൽ, നരസിംഹം അടക്കമുള്ള ചിത്രങ്ങളിലെ വേഷങ്ങളും ശ്രദ്ധേയമായിരുന്നു.മൂന്നാം മുറ എന്ന ചിത്രത്തിലൂടെയാണ് മോഹൻ രാജ് സിനിമയിലെത്തുന്നത്.
‘കീരിക്കാടൻ ജോസ്’ ഇനി ഓർമ; നടൻ മോഹൻരാജ് അന്തരിച്ചു
മറ്റൊരു നടന് പറഞ്ഞ വേഷം,നിയോഗം പോലെ മോഹൻരാജിലേക്ക്,അദ്ദേഹത്തിനല്ലാതെ മറ്റാര്ക്കാ ‘കീരിക്കാടൻ ജോസ്’ ആകാനാവുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]