സ്വന്തം ലേഖകൻ തിരുവനന്തപുരം : ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവ് തിരയിൽപ്പെട്ട് മരിച്ചു. ബെംഗളൂരു സ്വദേശി സദാശിവ (34) ആണ് മരിച്ചത്.
വർക്കല ഓടയം ബീച്ചിലാണ് സംഭവം.
ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ഭാര്യയ്ക്കൊപ്പം ഉല്ലാസ യാത്രയ്ക്കായി എത്തിയ സദാശിവ പ്രഭാത ഭക്ഷണത്തിന് ശേഷം ഇവർ താമസിക്കുന്ന സ്വകാര്യ റിസോർട്ടിന് സമീപത്തെ ബീച്ചിൽ കുളിക്കുമ്പോഴാണ് തിരയിൽപ്പെട്ടത്.
യുവാവിനെ നാട്ടുകാരും ലൈഫ് ഗാർഡും ചേർന്ന് രക്ഷപ്പെടുത്തി വർക്കല ശ്രീനാരായണ മിഷൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. The post ഭാര്യയ്ക്കൊപ്പം ഉല്ലാസ യാത്രയ്ക്കെത്തി; ബീച്ചിൽ കുളിക്കുന്നതിനിടയിൽ അപകടം; യുവാവ് മുങ്ങി മരിച്ചു appeared first on Third Eye News Live.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

