
നടി കാവേരിയുമായുള്ള കേസിനെ കുറിച്ച് മനസ് തുറന്ന് നടി പ്രിയങ്ക അനൂപ്. കാവേരിയോടും അമ്മയോടും തനിക്കിപ്പോഴും സ്നേഹം മാത്രമേയുള്ളുവെന്നും ക്രൈം നന്ദകുമാറാണ് എല്ലാത്തിനും കാരണമായതെന്നും പ്രിയങ്ക വ്യക്തമാക്കി. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
കാവേരിയുടെ അമ്മ പ്രിയങ്കയ്ക്കെതിരെ നല്കിയ കേസില്‍ 2021-ല്‍ കോടതി പ്രിയങ്കയെ കുറ്റവിമുക്തയാക്കിയിരുന്നു. 20 വര്‍ഷമാണ് ഈ കേസുമായി ബന്ധപ്പെട്ട് പ്രിയങ്ക കോടതിയില്‍ കയറിയിറങ്ങിയത്. ‘അത് വല്ലാത്തൊരു യാത്രയായിരുന്നു. ആ സമയത്താണ് എന്റെ കല്ല്യാണവും കുഞ്ഞുണ്ടാകുന്നതുമെല്ലാം. ഗര്‍ഭിണിയായിരിക്കുന്ന സമയത്തും ഞാന്‍ ഹാജരായിട്ടുണ്ട്. അവര്‍ പറയുന്ന സമയത്തെല്ലാം പോയിട്ടുണ്ട്. സൗണ്ട് വെരിഫിക്കേഷന് വേണമെന്ന് പറഞ്ഞു. അതും നല്കി. പക്ഷേ ചിലരെല്ലാം പറയുന്നത് കേട്ടാല്‍ തോന്നും കോടതിയിലെ മജിസ്ട്രേറ്റ് എന്റെ ബന്ധുവാണെന്ന്. അതിനാല്‍ എന്നെ വെറുതെ വിട്ടതാണെന്ന്. എല്ലാ കാര്യങ്ങളും പരിശോധിച്ചശേഷമാണ് എന്നെ നിരപരാധിയാക്കിയത്. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല.
ക്രൈം നന്ദകുമാറിന്റെ ക്രൂരമായ മനസാണ് ഇതിനെല്ലാം കാരണം. കാവേരിയോടും അമ്മയോടും എനിക്ക് ഇപ്പോഴും സ്നേഹം മാത്രമേയുള്ളു. കേസിന്റെ സമയത്ത് അമ്മയെ ഒന്ന് രണ്ട് തവണ കണ്ടിരുന്നു. കാവേരിയെ പിന്നെ കണ്ടിട്ടില്ല. സ്നേഹമുള്ള ഒരാളെ വിളിച്ച് ഇങ്ങനെയൊരു വാര്‍ത്ത വരുമെന്ന് പറഞ്ഞതായിരുന്നു ഞാന്‍ ചെയ്ത തെറ്റ്. അവരേയും കുറ്റം പറയാന്‍ പറ്റില്ല. വേറൊരു രീതിയിലൂടെ പോയാല്‍ സത്യം അറിയാന്‍ സാധിക്കുമെന്ന് അവര്‍ കരുതിയിട്ടുണ്ടാകും. എന്റെ മകള്‍ക്ക് ഒരു ബുദ്ധിമുട്ട് വരണ്ട, എന്താണെന്ന് അന്വേഷിക്കാം എന്ന് മാത്രമേ അമ്മ കരുതിയിട്ടുണ്ടാകൂ. പക്ഷേ അത് വിറ്റ് കാശാക്കാം എന്ന് ക്രൈം നന്ദകുമാര്‍ കരുതി. കിട്ടിയ ആയുധം അയാള്‍ കാശുണ്ടാക്കാന്‍ ഉപയോഗിച്ചു. അത് പലരും വിശ്വസിച്ചു.
എന്റെ സഹോദരന് മരിച്ചു എന്നുവരെ അയാള്‍ പറഞ്ഞു. കേസ് വന്നതിനുശേഷമാണ് അത് സംഭവിച്ചതെന്ന് ആളുകള്‍ കരുതി. പക്ഷേ ഞാന്‍ സിനിമയിലെല്ലാം വരുന്നതിന് മുമ്പ് 13-ാം വയസിലാണ് സഹോദരന് മരിക്കുന്നത്. അതും അയാള്‍ വിറ്റ് കാശാക്കി. ഇതൊക്കെ അനുവദിച്ചു കൊടുക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. സിനിമാ മേഖലയിലെ ഒരുപാട് പേരെ ഇതുപോലെ അയാള്‍ ഉപദ്രവിക്കുന്നുണ്ട്. അയാള്‍ക്കെതിരെ പരാതി നല്കിയ ശ്വേത മേനോനെ അഭിനന്ദിക്കുന്നു.
17 വര്‍ഷമാണ് എന്റെ കുടുംബം ഇതെല്ലാം അനുഭവിച്ചത്. മകന് ഇപ്പോള്‍ തിരിച്ചറിവായി. ഇത്തരത്തില്‍ വാര്‍ത്ത വരുന്നത് അവന് കാണില്ലേ. പലതും പറഞ്ഞ് മനസിലാക്കാം. പക്ഷേ കുഞ്ഞായതിനാല്‍ മനസില്‍ ഒരു വേദന ഉണ്ടാകുമല്ലോ.’-പ്രിയങ്ക പറയുന്നു.
ഒരു മാസികയില്‍ കാവേരിയെ കുറിച്ച് അപകീര്‍ത്തികരമായ വാര്‍ത്ത വരുമെന്നും അത് തടയാന്‍ അഞ്ച് ലക്ഷം നല്‍കണമെന്നും പ്രിയങ്ക പറഞ്ഞെന്നായിരുന്നു കാവേരിയുടെ പരാതി. 2004 ഫെബ്രുവരി പത്തിനാണ് തിരുവല്ല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രിയങ്കയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ ഫോണിലേക്ക് ഒരു അജ്ഞാത സന്ദേശം വന്നത് വിളിച്ചുപറയുക മാത്രമാണ് താന്‍ ചെയ്തത് എന്നായിരുന്നു പ്രിയങ്കയുടെ വാദം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]