
.news-body p a {width: auto;float: none;}
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിന് സർക്കാർ തയ്യാറാക്കിയ കവചത്തിന്റെ സൈറൺ മുഴങ്ങും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ദുരന്ത മുന്നറിയിപ്പ് സംവിധാനമായ കവചത്തിന്റെ രണ്ടാം ഘട്ട പരീക്ഷണം പൂർത്തിയായതിനെ തുടർന്നാണിത്. കേരളത്തിലെ 14 ജില്ലകളിലെ 91 സ്ഥലങ്ങളിലായിട്ടാണ് പരീക്ഷണം.
ഒറ്റ വരി മുന്നറിയിപ്പിനുശേഷം കാതടപ്പിക്കുന്ന ശബ്ദത്തിൽ സൈറൺ മുഴങ്ങും. മൂന്ന് തവണയായിരിക്കും സൈറൺ മുഴങ്ങുക. പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തെ തുടർന്നാണിത്. പ്രളയമോ സുനാമിയോ കൊടുങ്കാറ്റോ ആയാലും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കവചം തയ്യാറാണ്. വിവിധ സർക്കാർ സ്കൂളുകളിലും സർക്കാർ ഗസ്റ്റ്ഹൗസുകളിലും കവചം സ്ഥാപിച്ച് കഴിഞ്ഞിട്ടുണ്ട്. കൂടാതെ മറ്റ് കെട്ടിടങ്ങളിലും മൊബൈൽ ടവറുകളിലും മുന്നറിയിപ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സൈറൺ മുഴങ്ങുന്നതോടെ മൂന്ന് കിലോമീറ്റർ ദൂരം ശബ്ദം എത്തും. രാത്രിയിൽ ദൃശ്യമാകുന്നതിന് പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും മറ്റുളള ഭരണകേന്ദ്രങ്ങളിലും ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശമെത്തിയാൽ സൈറണുകൾ ഉടനടി മുഴങ്ങും. ഒക്ടോബർ ഒന്നിന് രാവിലെയും വൈകുന്നേരവും പരീക്ഷണാടിസ്ഥാത്തിൽ സൈറണുകൾ മുഴങ്ങിയിരുന്നു. ഇത് സംബന്ധിച്ച് മുൻപും സൈറണുകൾ മുഴങ്ങിയിരുന്നു. സൈറണുകൾ മുഴങ്ങുമ്പോൾ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.