സ്വന്തം ലേഖകൻ തൃശ്ശൂര്‍:വീട് അറ്റകുറ്റപണിക്ക് അനുവദിച്ച ഫണ്ട് പാസാക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ കൈപ്പമംഗലം ഗ്രാമ പഞ്ചായത്തിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. പഞ്ചായത്ത് മെമ്പറില്‍ നിന്ന് കൈക്കൂലി വാങ്ങവേയാണ് വി ഇ ഒ .
പി ആര് വിഷ്ണു പിടിയിലായത്. കൈപ്പമംഗലം ഗ്രാമ പഞ്ചായത്തിലെ 9 ആം വാര്‍ഡിലുള്ള ഷഹര്‍ബാനോടാണ് വിഷ്ണു കൈക്കൂലി ആവശ്യപ്പെട്ടത്.
നേരത്തേ 3000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തില്‍, പണം തിരികെ കൊടുത്ത് താക്കീത് നല്കി പഞ്ചായത്ത് അധികൃതര്‍ വിഷ്ണുവിനെ വിട്ടിരുന്നു. കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് വഴി ഷഹര്‍ബാന്റെ വീട് അറ്റകുറ്റപണിക്ക് 50000 രൂപയാണ് ഫണ്ട് അനുവദിച്ചത്.
ഇതില്‍ ആദ്യ ഗഡു 25000 രൂപ നേരത്തെ നല്‍കിയിരുന്നു. രണ്ടാം ഗഡു പാസാക്കണമെങ്കില്‍ 1000 രൂപ നല്‍കണമെന്നായിരുന്നു വി ഇ ഒ ആയ വിഷ്ണു വീട്ടുടമസ്ഥയോട് ആവശ്യപ്പെട്ടത്.
വിഷയം ഷഹര്‍ബാന തങ്ങളുടെ വീടുള്‍പ്പെടുന്ന വാര്‍ഡ് മെമ്ബറുടെ ശ്രദ്ധയില്‍പ്പെടുത്തി. പഞ്ചായത്ത് മെമ്ബര്‍ ഷഫീഖ് ഇക്കാര്യം വി ഇ ഒയോട് ഫോണില്‍ കാര്യം തിരക്കി.
അപ്പോഴും കൈക്കൂലി വേണമെന്ന ആവശ്യത്തില്‍ വിഷ്ണു ഉറച്ചു നിന്നു. തുടര്‍ന്ന് ഇന്ന് രാവിലെ വിജിലന്‍സിനെ പഞ്ചായത്ത് മെമ്ബര്‍ വിവരം അറിയിച്ചു.
തുടര്‍ന്ന് ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടിയ ആയിരം രൂപ പഞ്ചായത്ത് മെമ്ബര്‍ നേരിട്ട് വിഷ്ണുവിന് നല്കി. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വിഷ്ണുവിനെ കൈയ്യോടെ പിടികൂടി.
ഒരു വര്‍ഷം മുനപാണെ വടക്കാഞ്ചേരി സ്വദേശിയായ വിഷ്ണു വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറായി ജോലിയില്‍ പ്രവേശിക്കുന്നത്. മുമ്ബും ഇയാള്‍ കൈക്കൂലി വാങ്ങിയെന്ന് ആക്ഷേപമുണ്ട്.
പത്ത് ദിവസം മുമ്ബാണ് ഇയാള്‍ കയ്പമംഗംല വിഇഒ ആയി ചുമതലയേല്‍ക്കുന്നത്. രണ്ട് ദിവസം മുമ്ബ് പഞ്ചായത്തിലെ ഒരാളില്‍ നിന്ന് 3000 രൂപ ഇയാള്‍ കൈക്കൂലി വാങ്ങിയിരുന്നു.
ബി ഡി ഒയും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയും ഇടപെട്ട് ഈ പണം തിരിച്ചു കൊടുപ്പിച്ച് താക്കീത് നല്കി. വിഷ്ണുവിനെ പിടികൂടിയ വിജിലന്‍സ് സംഘത്തില്‍ ഡിവൈഎസ്പി ജിം പോള്‍, സി പി ഒമാരായ വിബീഷ്, സൈജു സോമന്, അരുണ്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
The post വീട് അറ്റകുറ്റപണിക്ക് അനുവദിച്ച 25000 രൂപ പാസാക്കാന്‍ ആവശ്യപ്പെട്ടത് 1000 രൂപ; തൃശ്ശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വിജിലന്‍സ് പിടിയില്‍; പഞ്ചായത്ത് മെമ്പറിൽ നിന്ന് കൈക്കൂലി വാങ്ങവേയാണ് കുടുങ്ങിയത് appeared first on Third Eye News Live. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]