
മമ്മൂട്ടി കമ്പനി നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ നാഗർകോവിലിലെ സെറ്റിൽ ജോയിൻചെയ്ത് മമ്മൂട്ടി. ചിത്രത്തിലെ മറ്റൊരു പ്രധാനതാരമായ വിനായകന് ഒപ്പമുള്ള ചിത്രം മമ്മൂട്ടി തന്റെ ഫേയ്സ്ബുക്ക് പേജിൽ അദ്ദേഹം പങ്കുവെച്ചു. ജിഷ്ണു ശ്രീകുമാർ, ജിതിൻ കെ. ജോസ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച് നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം നാഗർകോവിലിൽ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. സിനിമയുടെ പേര് പുറത്തുവിട്ടിട്ടില്ല.
തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ഫേയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിൽ മമ്മൂട്ടി. മുടി പിന്നിലേയ്ക്ക് അമർത്തി ചീകിവെച്ച് പഴയ മട്ടിലുള്ള ഷർട്ട് ധരിച്ച മമ്മൂട്ടിയെയാണ് ചിത്രത്തിൽ കാണുന്നത്. സനിമയിൽ മമ്മൂട്ടി വില്ലന്വേഷത്തിലാണ് എത്തുന്നതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്ട്ടുകളുണ്ട്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ സിനിമയാണിത്. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം: ഫൈസൽ അലി, ചിത്രസംയോജനം: പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ്, മേക്കപ്പ്: അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം: അഭിജിത്ത് സി, സ്റ്റിൽസ്: നിദാദ്, പബ്ലിസിറ്റി ഡിസൈൻസ്: ആൻ്റണി സ്റ്റീഫൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ: ട്രൂത് ഗ്ലോബൽ ഫിലിംസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]