
ആലപ്പുഴ: ആലപ്പുഴയിലെ ഹൗസ് ബോട്ട് തൊഴിലാളികള്‍ പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിച്ചു. ഹൗസ് ബോട്ട് ഉടമകളുമായി സിഐടിയു നേതൃത്വം നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ചര്‍ച്ചയില്‍ ജീവനക്കാരുടെ ശമ്പളം 12,000 രൂപയില്‍ നിന്ന് 14,000 ആയി ഉയര്‍ത്താന്‍ തീരുമാനമായി. ബാറ്റ 290 ല്‍ നിന്നും 350 രൂപയാക്കി.
താല്‍ക്കാലിക ജീവനക്കാരുടെ ദിവസക്കൂലി 900 രൂപയില്‍ നിന്നും 950 ആയി വര്‍ധിപ്പിക്കും. താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്താനും ധാരണയായിട്ടുണ്ട്. വേതന വര്‍ധനവ് അടക്കം ആവശ്യപ്പെട്ടാണ് ഹൗസ് ബോട്ട് ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ശനിയാഴ്ച സൂചന പണിമുടക്കും തുടര്‍ന്ന് അനിശ്ചിതകാല സമരവും നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.
The post ഹൗസ് ബോട്ട് സമരം പിന്‍വലിച്ചു appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]