
തൃശൂര്‍: തൃശൂരിൽ സ്കൂള്‍ വിദ്യാര്‍ത്ഥിക്കുനേരെ പാഞ്ഞടുത്ത് തെരുവുനായകള്‍. ആക്രമണത്തിൽ നിന്ന് തലനാരിഴ്ക്കാണ് വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത്. തൃശ്ശൂർ വടക്കാഞ്ചേരി മാരാത്ത്കുന്നിലാണ് സ്കൂൾ വിദ്യാർത്ഥിയെ തെരുവുനായക്കൂട്ടം ഓടിച്ചത്. മാരാത്ത്കുന്ന് പാൽ സൊസൈറ്റിക്ക് സമീപത്ത് വെച്ച് ഇടവഴിയിലൂടെ പോകുന്നതിനിടെ വിദ്യാര്‍ത്ഥിയെ നായകള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ പ്രധാന റോഡിലൂടെ വിദ്യാര്‍ത്ഥി ഓടി.
മറുവശത്തുള്ള വീട്ടിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ ബാഗും ഊരി താഴെയിട്ടു. ബാഗ് വീഴുന്നത് കണ്ടതോടെ നായക്കൂട്ടം പിന്തിരിഞ്ഞു. വിദ്യാര്‍ത്ഥി ഗേറ്റ് തുറന്ന് അകത്തേക്ക് കടക്കാൻ നോക്കുന്നതിനിടെ നായകള്‍ മറുവശത്തേക്ക് പോവുകയായിരുന്നു. സംഭവത്തിന് പിന്നാലെ വീട്ടമ്മ പുറത്തിറങ്ങി സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. നായകള്‍ മറ്റൊരു വശത്തേക്ക് പോയതോടെയാണ് വിദ്യാര്‍ത്ഥി വീണ്ടും തിരിച്ച് ഇടവഴിയിലൂടെ പോയത്. പ്രദേശത്ത് കുറച്ചുനാളുകളായി തെരുവ് നായ്ക്കുള്ള ശല്യം രൂക്ഷമാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
കൈതച്ചക്ക കൃഷിക്കായി പാട്ടത്തിനെടുത്തു; ആറളം ഫാമിൽ അനുമതിയില്ലാതെ 17 സംരക്ഷിത മരങ്ങള്‍ മുറിച്ച് കടത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]