കോന്നി: പത്തനംതിട്ട കോന്നി താലൂക്ക് ഓഫീസില്‍ ജീവനക്കാര്‍ കൂട്ട അവധി എടുത്ത സംഭവത്തില്‍ തഹസില്‍ദാരോട് വിശദീകരണം തേടി ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍. ഓഫീസില്‍ ഹാജരാവാത്ത മുഴുവന്‍ ജീവനക്കാരുടെയും വിവരങ്ങള്‍ അടിയന്തിരമായി നല്കാന് നിര്‍ദേശം നല്കി. 60 ജീവനക്കാരുള്ള ഓഫീസില്‍ 21 പേര് മാത്രമാണ് ഇന്ന് ജോലിക്കെത്തിയത്.
താലൂക്ക് ഓഫീസില്‍ ആളില്ലെന്ന വിവരം ലഭിച്ച എംഎല്‍എ തഹസില്‍ദാര്‍ ഓഫീസില്‍ എത്തുകയായിരുന്നു. അതോടെയാണ് തഹസില്‍ദാര്‍ അടക്കം മൂന്നാറിലേക്ക് ടൂര്‍ പോയതാണെന്ന് മനസ്സിലായത്. തുടര്‍ന്ന് എംഎല്‍എ കെ.യു. ജനീഷ്കുമാര്‍ തഹസില്‍ദാറെ ഫോണില്‍ ബന്ധപ്പെട്ട് ക്ഷുഭിതനായി.
19 പേര് മാത്രമാണ് അവധിക്ക് അപേക്ഷിച്ചിരുന്നത്. വിശദമായ അന്വേഷണം നടത്തി പൂര്‍ണ്ണമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യു മന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ആയതിനാലാണ് ഉദ്യോഗസ്ഥര്‍ മൂന്ന് ദിവസം അവധിയെടുത്ത് മൂന്നാറിലേക്ക് പോയത്.
ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ലീവ് എടുക്കുന്നതില്‍ തടസമില്ല, എന്നാല്‍ ഇത്രയേറെപ്പേര്‍ക്ക് ഒന്നിച്ച് ലീവ് അനുവദിക്കേണ്ടതുണ്ടോയെന്ന് മേലധികാരി തീരുമാനിക്കണമെന്നും ജനീഷ് കുമാര്‍ പ്രതികരിച്ചു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ താലൂക്ക് ഓഫീസില്‍ എത്തി പ്രതിഷേധിച്ചു.
The post താലൂക്ക് ഓഫീസില്‍ ജീവനക്കാരുടെ കൂട്ട അവധി; വിശദീകരണം തേടി ജില്ലാ കളക്ടര്‍ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]