തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് ഇന്നേ ശമ്പളം ലഭിച്ചു. നിയമവകുപ്പിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ 100 ലധികം പേർക്കാണ് നേരത്തെ ശമ്പളം ലഭിച്ചത്. ട്രഷറിയുടെ ഭാഗത്ത് നിന്ന് ഗുരുതര പിഴവാണ് സംഭവിച്ചത്. 46 ലക്ഷം രൂപയുടെ ശമ്പള ബില്ല് അബന്ധത്തിൽ ട്രഷറി ഓഫീസർ ഒപ്പിട്ടതാണെന്നാണ് വിശദീകരണം. സെക്രട്ടറിയേറ്റ് സബ് ട്രഷറിയിൽ നിന്നാണ് ശമ്പളം മാറുന്നത്. ഒരു
മാസത്തിലെ ആദ്യ പ്രവർത്തി ദിവസമാണ് സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥർക്ക് ശമ്പളം ലഭിക്കുക. ശമ്പള ബില്ലില്‍ ട്രഷറിയുടെ ഭാഗത്ത് നിന്ന് ഗുരുതര പിഴവ് കാരണം 4 ദിവസം മുമ്പാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് ശമ്പളം ലഭിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]