‘വാഴ’ ഒടിടി റിലീസിന് പിന്നാലെ തനിക്കെതിരെ ഉയർന്ന ട്രോളുകളോടും വിമർശനങ്ങളോടും പ്രതികരിച്ച് നടനും കണ്ടന്റ് ക്രിയേറ്ററുമായ അമിത് മോഹൻ. എല്ലാവരുടേയും അഭിപ്രായങ്ങൾ താൻ മാനിക്കുന്നുവെന്ന് നടൻ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിൻ്റെ പ്രതികരണം.
‘ടൺ കണക്കിന് എയർ’, ‘ഓൺ എയർ’ എന്നീ വാചകങ്ങൾക്കൊപ്പമാണ് താരത്തിൻ്റെ പോസ്റ്റ്. ‘വാഴ’യിലെ വിമർശനം നേടിയ രംഗത്തിൻ്റെ ട്രോളും താരം പങ്കുവെച്ചിട്ടുണ്ട്. നിരവധിയാളുകളാണ് പോസ്റ്റിന് കമെന്റുമായി എത്തുന്നത്. താരങ്ങളും സംവിധായകരും ആരാധകരുമെല്ലാം ഒരുപോലെ താരത്തെ പിന്തുണച്ചുകൊണ്ട് എത്തുകയാണ്.
‘സുഹൃത്തേ ott യിൽ നന്നായി അഭിനയിക്കണ്ടേ….’, എന്നാണ് നടൻ സിജു സണ്ണി കുറിച്ചത്. നടൻ സഞ്ജു സനിച്ചൻ, നടി അഹാന കൃഷ്ണ, സംവിധായകൻ വിപിൻ ദാസ് തുടങ്ങിയവരും പിന്തുണച്ച് കമെൻ്റ് ചെയ്തിട്ടുണ്ട്.
‘അഭിനയിക്കാനറിയില്ല’, ‘ഓവർ ആക്ടിങ്ങ്’ തുടങ്ങിയ കമെൻ്റുകളും താരത്തിന് നേരെ ഉയർന്നിരുന്നു. വിമർശനങ്ങൾ ഉയരുമ്പോഴും മറുവശത്ത് ഈ രംഗത്തിന് കെെയടികളും വരുന്നുണ്ട്. നിരവധിപ്പേരാണ് അമിത് മോഹന് പിന്തുണയുമായി എത്തുന്നത്. ഇതേ മാനസികാവസ്ഥയിലൂടെ തങ്ങളും കടന്നുപോയിട്ടുണ്ടെന്നാണ് പലരും കുറിക്കുന്നത്.
ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂർ അമ്പലനടയിൽ’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റെ തിരക്കഥയിൽ ആനന്ദ് മേനൻ സംവിധാനം നിർവഹിച്ച ചിത്രമാണ് ‘വാഴ- ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്’. സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.
ജഗദീഷ്, നോബി മാർക്കോസ്, കോട്ടയം നസീർ, അസിസ് നെടുമങ്ങാട്, അരുൺ സോൾ, രാജേശ്വരി, ശ്രുതി മണികണ്ഠൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിയാ വിൻസെന്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത് എന്നിവരാണ് മറ്റ് താരങ്ങൾ. WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കൺ സ്റ്റുഡിയോസ്, സിഗ്നചർ സ്റ്റുഡിയോസ് എന്നീ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]