![](https://newskerala.net/wp-content/uploads/2024/09/kylian-mbappe-1024x533.jpg)
മഡ്രിഡ്∙ സ്പാനിഷ് ലീഗ് ഫുട്ബോളിൽ ബാർസിലോന വിജയക്കുതിപ്പു തുടരുന്നു. ആവേശകരമായ മത്സരത്തിൽ ഗെറ്റഫയെ എതിരില്ലാത്ത ഒരു ഗോളിനു തോൽപ്പിച്ച ബാർസ, പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. 19–ാം മിനിറ്റിൽ റോബർട്ടോ ലെവൻഡോവിസ്കി നേടിയ ഗോളാണ് ബാർസയ്ക്ക് തുടർച്ചയായ ഏഴാം ജയം സമ്മാനിച്ചത്. ഏഴു കളികളും ജയിച്ച് 21 പോയിന്റോടെയാണ് അവർ ഒന്നാമതു തുടരുന്നത്.
മറ്റൊരു മത്സരത്തിൽ അലാവസിനെ 3–2ന് തോൽപിച്ച് റയൽ രണ്ടാം സ്ഥാനം നിലനിർത്തി. ലൂക്കാസ് വാസ്ക്വസ് (ഒന്നാം മിനിറ്റ്), കിലിയൻ എംബപ്പെ (40–ാം മിനിറ്റ്), റോഡ്രിഗോ (48–ാം മിനിറ്റ്) എന്നിവരാണ് റയലിനായി ഗോൾ നേടിയത്. അലാവസിന്റെ ഗോളുകൾ കാർലോസ് ബെനാവിഡസ് (85), കികെ ഗാർഷ്യ (86) എന്നിവർ നേടി.
അതേസമയം, വിജയക്കുതിപ്പു തുടരുന്നതിനിടയിലും സൂപ്പർ താരം കിലിയൻ എംബപെയുടെ പരുക്ക് റയൽ മഡ്രിഡിന് തിരിച്ചടിയായി. അലാവസിനെതിരെ നടന്ന മത്സരത്തിനിടെയാണ് എംബപെയ്ക്കു പരുക്കേറ്റത്. ഇടംകാലിനേറ്റ പരുക്കുമൂലം 80–ാം മിനിറ്റിൽ എംബപെയെ പിൻവലിച്ചിരുന്നു. ഇതോടെ അടുത്തയാഴ്ചത്തെ അത്ലറ്റിക്കോ മഡ്രിഡിനെതിരായ മത്സരം എംബപെയ്ക്കു നഷ്ടമായേക്കും.
English Summary:
Kylian Mbappe’s injury has been a setback for Real Madrid.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]