
തിരുവനന്തപുരം: മകന് മരിച്ചാലും മരുമകളുടെ കണ്ണുനീര് കണ്ടാല്‍ മതി എന്ന് കരുതുന്ന പഴയ അമ്മായിയമ്മമാരെ പോലെയാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ധനമന്ത്രി ‘നവകേരളത്തിന്റെ ശില്‍പ്പി’ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്ധനനികുതി വര്‍ധനയ്ക്കെതിരെ നിയമസഭയില്‍ അനിശ്ചിതകാല സത്യഗ്രഹം പ്രഖ്യാപിച്ചിരിക്കുകയാണ് പ്രതിപക്ഷം. ഇന്ധന സെസ് കുറയ്ക്കണമെന്നാവശ്യപ്പെട്ടാണ് നിയമഭാ മന്ദിരത്തിൽ പ്രതിപക്ഷ എംഎൽഎമാരുടെ സമരം. ഷാഫി പറമ്പിൽ, സിആര്‍ മഹേഷ്, മാത്യു കുഴൽ നാടൻ, നജീബ് കാന്തപുരം എന്നിവരാണ് സഭാ കവാടത്തിൽ സത്യഗ്രഹ സമരം തുടങ്ങിയത്. നിയമസഭയിൽ ബജറ്റ് ചര്‍ച്ച തുടങ്ങിയപ്പോഴാണ് പ്രതിപക്ഷ നേതാവ് സമരം പ്രഖ്യാപിച്ചത്. അതേസമയം ഇന്ധനസെസ് വര്‍ധിപ്പിച്ചതിനെ ധനമന്ത്രി ന്യായീകരിച്ചു. ഇപ്പോഴത്തേത് പരിമിതമായ നികുതി വര്‍ധനയാണ്. ബിജെപിയെ പിന്തുക്കുക ആണ് പ്രതിപക്ഷം എന്ന് ധന മന്ത്രി ആരോപിച്ചു.
എന്നാല്‍ ഇന്ധന സെസ് വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോഴത്തേത് പരിമിതമായ നികുതി വര്‍ധനയാണെന്നും പ്രതിപക്ഷം ബിജെപിയെ പിന്തുണക്കുയാണെന്നും ധനമന്ത്രി ആരോപിച്ചു.
The post മകൻ മരിച്ചാലും മരുമകളുടെ കണ്ണുനീർ കണ്ടാൽ മതി; പ്രതിപക്ഷം പഴയ അമ്മായിയമ്മമാരെ പോലെയെന്ന് ചിറ്റയം ഗോപകുമാർ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]