
രാജ്യമൊട്ടാകെ അടുത്തിടെ ചര്‍ച്ച ചെയ്ത ചിത്രമാണ് കില്‍. വയലൻസ് നിറച്ച ഒരു ബോളിവുഡ് ചിത്രമായിരുന്നു കില്‍. ഒടിടില്‍ കില്‍ എത്തിയപ്പോഴും ഭാഷയ്ക്കപ്പുറത്തെ സിനിമാ പ്രേക്ഷകരെ ആകര്‍ഷിക്കാൻ കഴിഞ്ഞു. കില്‍ മലയാളമടക്കുമുള്ള ഭാഷകളിലും നിലവില്‍ ഒടിടിയില്‍ കാണാം എന്നതാണ് പുതിയ റിപ്പോര്‍ട്ട്.
തമിഴിലും തെലുങ്കിലും കില്‍ സിനിമ ഒടിടിയില്‍ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ പ്രദര്ശനത്തിനെത്തിയിട്ടുണ്ടെന്നത് സിനിമയുടെ സ്വീകാര്യത വ്യക്തമാക്കുന്നു. റിലീസിനു മുന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നു ചിത്രത്തിന്റെ നിര്‍മാതാക്കള്‍ എന്ന പ്രത്യേകകയും ഉണ്ടായിരുന്നു. എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമയായിരിക്കില്ല ഇത് എന്നായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ വലിയ സ്വീകാര്യത ലഭിക്കുന്നതായി ചിത്രം മാറുന്നതാണ് പിന്നീട് സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.
അത്ഭുതപ്പെടുത്തുന്ന വിജയമായ കില്‍ 75 കോടിയോളം ആഗോളതലത്തില്‍ നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്ഷന്‍ പ്രാധാന്യമുള്ള ഒരു ചിത്രമായിട്ടാണ് തിയറ്ററില്‍ കില്‍ എത്തിയത്. റിലീസിനേ മികച്ച അഭിപ്രായം നേടിയ ചിത്രം പരസ്യങ്ങളധികമില്ലാതെയും പ്രേക്ഷകരുടെ സ്വീകാര്യത നേടി. കേരളത്തില്‍ റിലീസ് കുറവായിരുന്നെങ്കിലും മലയാളി പ്രേക്ഷകരും ഏറ്റെടുത്തുവെന്നതിന്റെ കളക്ഷൻ റിപ്പോര്‍ട്ടുകളും തെളിവായി.
ലക്ഷ്യ നായകനായ കില്‍ വയലൻസ് രംഗങ്ങളുടെ പേരിലാണ് ചര്‍ച്ചയായത്. ആക്ഷൻ ഴോണറില്‍ വൻ മുന്നേറ്റമെന്നും ചിത്രം കണ്ടവര്‍ അഭിപ്രായപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. പ്രതീക്ഷതിനപ്പുറമുള്ള സ്വീകാര്യതയാണ് ലഭിച്ചതെന്നതെന്നാണ് പ്രത്യേകത. നിഖില്‍ നാഗേഷ് ഭട്ട് രചനയും സംവിധാനവും നിര്‍വ്വഹിച്ചതാണ് കില്‍. ധര്‍മ പ്രൊഡക്ഷന്‍സ്, സിഖ്യ എന്റര്ടെയ്ന്മെന്റ് ബാനറുകളില്‍ നിര്‍മിച്ചതാണ് കില്‍. ഛായാഗ്രാഹണം നിര്‍വഹിച്ചത് റാഫി മെഹമൂദ്. സംഗീതം വിക്രം മാൻട്രൂസ് നിര്‍വഹിച്ച ചിത്രത്തില്‍ തന്യ, രാഘവ്, അഭിഷേക് ചൌഹാൻ തുടങ്ങിയവര്‍ക്ക് പുറമേ ഹര്‍ഷും സമീറും അവനിഷുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]