
സൗദി അറേബ്യ പാകിസ്ഥാനെ താക്കീത് ചെയ്തെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ആയുധങ്ങളുമായി ബന്ധപ്പെട്ടോ അല്ലെങ്കിൽ രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളിലൊന്നുമല്ല ഈ താക്കീത്. എല്ലാത്തിനും പിന്നിൽ ഭിക്ഷക്കാരാണ്. എന്താണ് സംഭവമെന്നല്ലേ?
തീർത്ഥാടനത്തിന്റെ പേരും പറഞ്ഞ് ഭിക്ഷാടകർ പാകിസ്ഥാനിൽ നിന്ന് കൂട്ടത്തോടെ രാജ്യത്തെത്തുന്നതിലാണ് സൗദി ഇസ്ലാമാബാദിനോട് ആശങ്കയും താക്കീതും പങ്കുവച്ചിരിക്കുന്നത്. ഈ പ്രവണത നിയന്ത്രിച്ചില്ലെങ്കിൽ പാകിസ്ഥാനികളുടെ ഉംറ, ഹജ്ജ് തീർത്ഥാടനത്തെ അത് സാരമായി ബാധിക്കുമെന്ന മുന്നറിയിപ്പും സൗദി നൽകിക്കഴിഞ്ഞു.
ഇതിനുപിന്നാലെ പാകിസ്ഥാൻ ‘ഉംറ ആക്ട്’ അവതരിപ്പിച്ചിരിക്കുകയാണ്. മതപരമായ യാത്രകൾ സംഘടിപ്പിക്കുന്ന ട്രാവൽ ഏജൻസികളെ നിയന്ത്രിക്കുകയും നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരികയും ചെയ്യും. തീർത്ഥാടകരെ കൊണ്ടുപോയി സുരക്ഷിതമായി തിരികെ എത്തിക്കാൻ നടപടികൾ സ്വീകരിക്കും.
അതേസമയം, ഭിക്ഷാടകരുടെ വിഷയത്തിൽ സൗദി ആദ്യമായിട്ടല്ല ഇസ്ലാമാബാദിന് മുന്നറിയിപ്പ് നൽകുന്നത്. കഴിഞ്ഞ വർഷം ഹജ്ജ് തീർത്ഥാടന സമയത്ത് ഭിക്ഷക്കാരുടെ എണ്ണം വർദ്ധിക്കുന്നതിൽ ഇസ്ലാമാബാദിന് താക്കീത് നൽകിയിരുന്നു.
എന്താണ് സംഭവിക്കുന്നത്
വിദേശ രാജ്യത്ത് അറസ്റ്റിലാകുന്ന ഭിക്ഷക്കാരിൽ തൊണ്ണൂറ് ശതമാനവും പാകിസ്ഥാനിൽ നിന്നുള്ളതാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യ വിടുന്നതിൽ കൂടുതലും ഭിക്ഷാടകരാണെന്നാണ് വൃത്തങ്ങൾ പറയുന്നത്.
ഏകദേശം മൂന്ന് മില്യൺ പാകിസ്ഥാനികൾ സൗദി അറേബ്യയിലും പതിനഞ്ച് ലക്ഷത്തോളം പാകിസ്ഥാനികൾ യു എ ഇയിലുമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സുൽഫിക്കർ ഹൈദർ വ്യക്തമാക്കി. ഭൂരിഭാഗം ഭിക്ഷാടകരും തീർത്ഥാടന വിസ ദുരുപയോഗം ചെയ്താണ് സൗദി, ഇറാൻ, ഇറാഖ് അടക്കമുള്ള രാജ്യങ്ങളിലെത്തുന്നത്. അവിടെ എത്തിയ ശേഷം അവർ ഭിക്ഷാടനം തുടരുന്നു.
‘ഭിക്ഷാടകർ കൂട്ടത്തോടെ പാകിസ്ഥാൻ വിടുന്നു, പലപ്പോഴും ബോട്ടുകളിൽ യാത്ര ചെയ്യുന്നു, തുടർന്ന് വിദേശ തീർഥാടകരിൽ നിന്ന് യാചിക്കാൻ ഉംറയും വിസിറ്റ് വിസയും ചൂഷണം ചെയ്യുന്നു,’ ഹൈദർ വ്യക്തമാക്കി. പുണ്യസ്ഥലങ്ങളിൽ നിന്ന് നിരവധി പോക്കറ്റടിക്കാരെ’ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഹൈദർ കൂട്ടിച്ചേർത്തു. ഇവരിൽ കൂടുതലും പാകിസ്ഥാനികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പാകിസ്ഥാനെ പഴിചാരി സൗദി
അറസ്റ്റിലായ ഭിക്ഷക്കാരിൽ തൊണ്ണൂറ് ശതമാനവും പാകിസ്ഥാനികളാണെന്ന് സൗദി പറയുന്നു. ഇവരെല്ലാം ഉംറ വിസയിൽ എത്തിയവരാണ്. ‘ഞങ്ങളുടെ ജയിലുകൾ മുഴുവൻ നിങ്ങളുടെ തടവുകാരാണ്’- സൗദി പാകിസ്ഥാനെ അറിയിച്ചു.
‘ഇന്ത്യ ചന്ദ്രനിലെത്തി, ഞങ്ങൾ ഇടറിവീഴുന്നു
യാചകരുടെ ഈ നീക്കം മനുഷ്യക്കടത്തിന് കാരണമായെന്ന് ഹൈദർ വ്യക്തമാക്കി. ഇത്തരത്തിലുള്ളവരുടെ പുതിയ ലക്ഷ്യസ്ഥാനം ജപ്പാനാണെന്നും അദ്ദേഹം വ്യക്തമാക്കി.
വൈദഗ്ധ്യമുള്ള തൊഴിലാളികളെ പാകിസ്ഥാൻ ‘ കയറ്റുമതി’ ചെയ്തതിനെപ്പറ്റിയും ഹൈദർ വ്യക്തമാക്കി. പ്രൊഫഷണലുകൾ വിദേശത്തേക്ക് പോകുമ്പോൾ രാജ്യത്തേക്കുള്ള വിദേശ പണമൊഴുക്ക് കൂടുമെന്ന് ശുപാപ്തി വിശ്വാസവും ഹൈദർ പങ്കുവച്ചു. ഇന്ത്യ ചന്ദ്രനിലെത്തി, എന്നാൽ തങ്ങൾ അടിപതറുകളാണെന്നും ഹൈദർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാകിസ്ഥാൻ പണത്തിന് വേണ്ടി യാചിക്കുകയാണെന്നും എന്നാൽ ഇന്ത്യ ചന്ദ്രനിലെത്തുകയും ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുകയുമാണെന്ന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് നേരത്തെ പറഞ്ഞിരുന്നു.
‘ഇന്ത്യ ചന്ദ്രനിൽ എത്തി, ജി 20 മീറ്റിംഗുകൾ നടത്തുമ്പോൾ ഇന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഫണ്ടിനായി ഭിക്ഷ യാചിക്കാൻ രാജ്യം തോറും പോകുന്നു. ഇന്ത്യ നേടിയ നേട്ടങ്ങൾ എന്തുകൊണ്ട് പാക്കിസ്ഥാന് കൈവരിക്കാൻ കഴിഞ്ഞില്ല. ആരാണ് ഇതിന് ഉത്തരവാദി?’ – എന്നാണ് അദ്ദേഹം ചോദിച്ചത്. പാകിസ്ഥാൻ മുസ്ലീം ലീഗ് നവാസ് (പി എം എൽ എൻ) പാർട്ടിയുടെപരമോന്നത നേതാവാണ് എഴുപത്തിമൂന്നുകാരനായ നവാസ് ഷെരീഫ്.