
തിരുവനന്തപുരം: സംസ്ഥാനത്ത് വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള ലൈസൻസ് അനുവദിക്കുന്നതിൽ ക്രമക്കേട് നടക്കുന്നുണ്ടെന്ന സംശയത്തെ തുടർന്ന് വിവിധയിടങ്ങളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. ഇത് സംബന്ധിച്ച് തങ്ങൾക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ‘ഓപ്പറേഷൻ വിസ്ഫോടൻ’ എന്ന് പേരിട്ട പരിശോധന സംഘടിപ്പിച്ചതെന്ന് വിജിലൻസ് അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് പല സ്ഥലങ്ങളിൽ ഒരേസമയം വിജിലൻസ് പരിശോധക സംഘങ്ങളെത്തിയത്. വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള ലൈസൻസ് അനുവദിക്കുകയും പുതുക്കുകയും ചെയ്യുന്ന ജില്ലാ കളക്ടറേറ്റുകളിലെ ബന്ധപ്പെട്ട സെക്ഷനുകളിലും നിലവിൽ ലൈസൻസ് നേടിയ ചില സ്ഥാപങ്ങളിലുമായിരുന്നു പരിശോധന. വൈകുന്നേരവും പലയിടങ്ങളിലും പരിശോധന തുടരുകയാണ്. സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും ഇന്നത്തെ ഓപ്പറേഷൻ വിസ്ഫോടനിൽ പങ്കെടുക്കുന്നുണ്ടെന്ന് വിജിലൻസ് ആസ്ഥാനത്ത് നിന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]