96 എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ നിന്ന് പ്രതീക്ഷിക്കാത്ത ഒരു സിനിമാനുഭവം പ്രേക്ഷകര്‍ക്ക് നല്കിയ സംവിധായകനാണ് സി പ്രേംകുമാര്‍. ആറ് വര്‍ഷത്തിന് ശേഷമാണ് കരിയറിലെ രണ്ടാമത്തെ ചിത്രവുമായി അദ്ദേഹം എത്തുന്നത്. മെയ്യഴകന് എന്ന് പേരിട്ടിരിക്കുന്ന കാര്‍ത്തിയും അരവിന്ദ് സ്വാമിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 96 പോലെ ഈ ചിത്രത്തിന്റെ രചനയും പ്രേംകുമാര്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 27 ആണ് ചിത്രത്തിന്റെ റിലീസ് തീയതി. റിലീസിന് മുന്നോടിയായി ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലര് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
96 പോലെ റൊമാന്റിക് ചിത്രം അല്ലെങ്കിലും പതിഞ്ഞ താളത്തില്‍, അതേസമയം വൈകാരികമായ കഥപറച്ചില്‍ മെയ്യഴകനിലും പ്രതീക്ഷിക്കാമെന്നാണ് ട്രെയ്ലര് പറയുന്നത്. രാജ് കിരണ്‍, ശ്രീ ദിവ്യ, സ്വാതി കൊണ്ടേ, ദേവദര്‍ശിനി, ജയപ്രകാശ്, ശ്രീരഞ്ജിനി, ഇളവരസ്, കരുണാകരന്, ശരണ്‍ ശക്തി, റൈച്ചല്‍ റെബേക്ക, മെര്‍ക്ക് തൊടര്‍ച്ചി മലൈ ആന്റണി, രാജ്കുമാര്, ഇന്ദുമതി മണികണ്ഠന്, റാണി സംയുക്ത, കായല്‍ സുബ്രമണി, അശോക് പാണ്ഡ്യന് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാര്‍ത്തിയുടെ കരിയറിലെ 27-ാമത്തെ ചിത്രമാണ് ഇത്.
96 ലെ ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ ഗോവിന്ദ് വസന്ത തന്നെയാണ് മെയ്യഴകന്റെയും സംഗീത സംവിധായകന്. 2ഡി എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ജ്യോതികയും സൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം മഹേന്ദിരന്‍ ജയരാജു, എഡിറ്റിംഗ് ആര് ഗോവിന്ദരാജ്, കലാസംവിധാനം അയ്യപ്പന്, പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവന്, വസ്ത്രാലങ്കാരം ശുഭശ്രീ കാര്‍ത്തിക് വിജയ്, സഹനിര്‍മ്മാണം രാജശേഖര്‍ കര്‍പ്പൂരസുന്ദര പാണ്ഡ്യന്, ട്രെയ്ലര് എഡിറ്റ് എസ് കാര്‍ത്തിക്.
ALSO READ : അര്‍ഥപൂര്‍ണ്ണം ഈ കലാജീവിതം; മധുവിന് ഇന്ന് 91-ാം പിറന്നാള്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]