
തിരുവനന്തപുരം: ബൈക്കപകടത്തിൽ മരിച്ച യുവാവിന്റെ മൊബൈൽഫോൺ ആംബുലൻസിൽ വെച്ച് കവർന്നതായി ബന്ധുക്കളുടെ പരാതി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫോൺ മൊബൈൽ കടയിൽനിന്ന് കണ്ടെടുത്തു. സുധീഷിനെ കൊണ്ടുപോയ ആംബുലൻസിൽ സഹായിയായി കയറിയ യുവാവാണ് മോഷണം നടത്തിയതെന്ന് സുധീഷിന്റെ ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞമാസമാണ് സംഭവം. ഓഗസ്റ്റ് 17-ന് ആറാട്ടുകുഴിക്കു സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ട ബൈക്ക് യാത്രികൻ വെള്ളറട ശ്രീനിലയത്തിൽ സു ധീഷിന്റെ ഫോണാണ് ആംബുലൻസിൽ നിന്ന് മോഷ്ടിച്ചത്.
അപകടത്തിൽ സഹയാത്രികനായ കോട്ടയാംവിള ലാവണ്യ ഭവനിൽ അനന്തുവും മരിച്ചിരുന്നു. രണ്ടുപേരെയും രണ്ട് ആംബുലൻസുകളിലായിട്ടാണ് ആശുപത്രിയിൽ എത്തിച്ചത്. ഫോൺ തിരിച്ചുകിട്ടാത്തതിനെത്തുടർന്ന് ബന്ധുക്കൾ വെള്ളറട പൊലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് പുലിയൂർശാലയിലെ മൊബൈൽഫോൺ കടയിൽനിന്ന് ഫോൺ കണ്ടെത്തിയത്. രണ്ട് യുവാക്കളാണ് ഫോൺ വിൽക്കാനെത്തിയതെന്നും കണ്ടാൽ തിരിച്ചറിയുമെന്നും കടയുടമ പൊലീസിനോട് പറഞ്ഞു. ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]