തിരുവനന്തപുരം: സൂപ്പർ ലീഗ് കേരളാ ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസും കണ്ണൂർ വാരിയേഴ്സും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൻ്റെ അൻപത്തിയേഴാം മിനിറ്റിൽ കാമറൂൺ താരം ഏണസ്റ്റൻ ലവ്സാംബ കണ്ണൂരിനായും കളി അവസാനിക്കാൻ അഞ്ച് മിനിറ്റ് ശേഷിക്കെ കൊമ്പൻസിനായി ഗണേശൻ സമനില ഗോളും നേടി.
ഒന്നാം പകുതിയുടെ അവസാന നിമിഷങ്ങളിൽ തിരുവനന്തപുരം ക്യാപ്ടൻ പാട്രിക്ക് മോട്ട തുടരെ രണ്ട് മഞ്ഞക്കാർഡും ചുവപ്പും കണ്ട് പുറത്തു പോയതോടെ കൊമ്പൻസ് പത്ത് പേരായി ചുരുങ്ങി. 57-ാം മിനിട്ടിൽ സാംബയുടെ ഗോളിൽ കണ്ണൂർ ലീഡെടുത്തെങ്കിലും പതറാതെ പൊരുതിയ കൊമ്പൻസ് പകരക്കാരനായെത്തിയ ഗണേശൻ 85-ാം മിനിട്ടിൽ നേടിയ ഗോളിലൂടെ വിജയത്തിന് തുല്യമായ സമനില സ്വന്തമാക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]