തിരുവനന്തപുരം: ഒറ്റക്ക് താമസിക്കുന്ന പ്രായം ചെന്ന സ്ത്രീകളെ നോക്കിവെച്ചശേഷം വീടുകളിലെത്തി മാല കവരുന്ന യുവതി പിടിയിൽ. വെള്ളറട പൊലീസ് പരിധിയില്‍ രണ്ടിടങ്ങളിലായി വീടുകളില്‍ കുടിവെള്ളം ചോദിച്ചെത്തി മാല കവർന്ന സംഘത്തിലെ പ്രധാനിയെ പൊലീസ് പിടികൂടി. ഊരമ്പ് പുന്നക്കട സ്വദേശി സുകന്യ (31) യാണ് പിടിയിലായത്.
കുന്നത്തുകാല്‍ ആറടിക്കരവീട്ടില്‍ ഡാളി ക്രിസ്റ്റലിന്റെ (62) വീട്ടിലെത്തി കുടിവെള്ളം ചോദിച്ച ശേഷം രണ്ട് പവന് മാല കവര്‍ന്ന കേസിലും കുടപ്പനമൂട് ശാലേം ഹൗസില്‍ ലളിതയുടെ (84) മൂന്ന് പവന് മാല കവര്‍ന്ന കേസിലുമാണ് സുകന്യ പിടിയിലായത്. ഒറ്റക്ക് താമസിക്കുന്ന പ്രായംചെന്ന സ്ത്രീകളെ നോക്കി വെച്ചശേഷം വീടുകളിലെത്തി മാല കവരുന്നത് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ്, ഇന്‍സ്പെക്ടര്‍മാരായ റസല്‍ രാജ്, ശശികുമാര്‍, സിവില്‍ പൊലീസ് ഓഫിസർമാരായ ഷീബ, അശ്വതി, രാജേഷ്, ബീജു എന്നിവരടങ്ങുന്ന സംഘമാണ് സുകന്യയെ പിടികൂടിയത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
കുറി കഴിഞ്ഞിട്ടും നിക്ഷേപം തിരികെ നൽകിയില്ല, യുവതിക്ക് നിക്ഷേപിച്ച തുകയും നഷ്ടവും 9 ശതമാനം പലിശയും നൽകാൻ വിധി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]