
യുകെയിലെ സംഗീതനിശയ്ക്കിടെ ആരാധകൻ ആവശ്യപ്പെട്ട ഗാനം ആലപിക്കാൻ വിസമ്മതിച്ച് ഗായകൻ അരിജിത് സിങ്. ഗായകൻ ഒരുക്കിയ ‘ആർ കോബെ’ എന്ന ഗാനം ആലപിക്കാനാണ് കാണികളിൽ ഒരാൾ ആവശ്യപ്പെട്ടത്. കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ പീഡനത്തിനിരയായി യുവഡോക്ടർ കൊല്ലപ്പെട്ടതിന് പിന്നാലെ ഉടലെടുത്ത പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അരിജിത് സിങ് ഒരുക്കിയ ഗാനമാണ് ‘ആർ കോബെ’.
‘ആർ കോബെ’ എന്ന ഗാനം തൻ്റെ ഹൃദയമാണെന്നും യുകെയിൽ ഈ ഗാനം ആലപിക്കാനാകില്ലെന്നും അരിജിത് സിങ് ആരാധകനോട് പറഞ്ഞു. ആ ഗാനം ആലപിക്കേണ്ട ഇടം യുകെ അല്ലെന്നും കൊൽക്കത്തയിലെ തെരുവുകളാണെന്നും ഗായകൻ പറഞ്ഞു.
‘പ്രതിഷേധങ്ങൾക്ക് പിന്തുണ അറിയിച്ചുകൊണ്ടാണ് ഞാൻ ആർ കോബെ എന്ന ഗാനം രചിച്ചത്. ഇവിടെ കൂടിയിരിക്കുന്ന ആളുകൾ പ്രതിഷേധിക്കാൻ എത്തിയവരല്ല. എന്റെ ഗാനങ്ങൾ ആസ്വദിക്കാൻ വന്നവരാണിവർ. ഇതെന്റെ തൊഴിലാണ്. നിങ്ങൾ ആവശ്യപ്പെട്ട ഗാനം ആലപിക്കേണ്ട ഇടവും സമയവും ഇതല്ല. നിങ്ങൾ കൊൽക്കത്തയിലേക്ക് പോകൂ. അവിടെയാണ് ആർ കോബെ ആലപിക്കപ്പെടേണ്ടത്. ഞാൻ ആർ കോബെ ഒരുക്കിയത് വരുമാനം ലക്ഷ്യമിട്ടുകൊണ്ടല്ല. ആർക്ക് വേണമെങ്കിലും ആ ഗാനം ഉപയോഗിക്കാം. പക്ഷേ ആ ഗാനം ഞാൻ ഈ വേദിയിൽ ആലപിക്കില്ല. ആ ഗാനം എൻ്റെ ഹൃദയമാണ്. ആസ്വാദനത്തിന് വേണ്ടി പാടേണ്ടതല്ല ആ ഗാനം’, അരിജിത് സിങ് പറഞ്ഞു.
ഗായകന്റെ വാക്കുകൾ ചുരുങ്ങിയ നേരം കൊണ്ട് വെെറലായിരിക്കുകയാണ്. ഗായകന് പിന്തുണയറിയിച്ചുകൊണ്ടാണ് ഭൂരിഭാഗം ആളുകളും എത്തുന്നത്. മൂന്ന് ആഴ്ചകൾക്ക് മുന്നെ പുറത്തിറങ്ങിയ ‘ആർ കോബെ’ ഇതുവരെ 25 ലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]