
കോഴിക്കോട്: റോഡരികില്‍ അവശ നിലയില്‍ കണ്ടയാളെ സന്നദ്ധ പ്രവര്‍ത്തകരും ട്രാഫിക് പോലീസ് അധികൃതരും ചേര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മീഞ്ചന്ത ബൈപ്പാസ് ജംഗ്ഷനിലാണ് സംഭവം. ഇയാളെ മഞ്ചേരി-കോഴിക്കോട് റൂട്ടില്‍ ഓടുന്ന ബസ്സിലെ ജീവനക്കാര്‍ റോഡരികില്‍ ഇറക്കി കടന്നുകളയുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നത്.
ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. നാട്ടുകാര്‍ അവശ നിലയില്‍ കണ്ട ഇയാളെ ദേഹപരിശോധന നടത്തിയെങ്കിലും തിരിച്ചറിയല്‍ രേഖകളൊന്നും കണ്ടെത്താനായില്ല. തിരുവണ്ണൂരിലെ ഒരു ഭക്ഷ്യസ്ഥാപനത്തിലെ പേപ്പര്‍ മാത്രമാണ് ലഭിച്ചത്. പിന്നീട് ലീഗല്‍ സര്‍വീസസ് അതോറിറ്റി പിഎല്‍വിമാരും, ടീം മീഞ്ചന്ത പ്രവര്‍ത്തകരും ട്രാഫിക് പൊലീസും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മുനീര്‍ മാത്തോട്ടം, സലിം വട്ടക്കിണര്‍, പ്രേമന് പറന്നാട്ടില്‍, കെവി അഹമ്മദ് യാസിര്‍, ജെസ്സി മീഞ്ചന്ത , മുസ്തഫ, അനീഷ്, ബാബു എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പൊലീസിനെയും ലീഗൽ സർവീസസ് അതോറിറ്റിയേയും വിവരം അറിയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]