
ന്യൂയോര്‍ക്ക്: ഇത്തവണത്തെ എം.ടി.വി. വീഡിയോ മ്യൂസിക് പുരസ്കാരങ്ങളില് (വി.എം.എ.) ഏഴെണ്ണം അമേരിക്കന്‍ ഗായികയും ഗാനരചയിതാവുമായ ടെയ്ലര് സ്വിഫ്റ്റ് (34) സ്വന്തമാക്കി. ഇതോടെ, വി.എം.എ. പുരസ്കാരത്തിന്റെ ചരിത്രത്തില്‍ 30 എണ്ണം നേടുന്ന രണ്ടാമത്തെ ഗായികയായി സ്വിഫ്റ്റ്. ബിയോണ്‍സെയാണ് ഇതിനുമുന്‍പ് ഇത്രയധികം പുരസ്കാരങ്ങള്‍ നേടിയത്.
വീഡിയോ ഓഫ് ദ ഇയര്‍, ആര്‍ട്ടിസ്റ്റ് ഓഫ് ദ ഇയര്‍, സോങ് ഓഫ് സമ്മര്‍ തുടങ്ങിയവയാണ് സ്വിഫ്റ്റ് കരസ്ഥമാക്കിയത്. സ്വിഫ്റ്റും ഗായകന് പോസ്റ്റ് മലോണും ചേര്‍ന്നു തയ്യാറാക്കിയ ‘ഫോര്‍ട്ട്നൈറ്റ്”മികച്ച സഹകരണത്തിനുള്ള ബഹുമതിയും നേടി. പുരസ്കാരം സ്വീകരിച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ 23 വര്‍ഷം മുന്‍പുണ്ടായ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലെ ഇരകളെ സ്വിഫ്റ്റ് അനുസ്മരിച്ചു.സ്ത്രീകള്‍ നിറഞ്ഞുനിന്ന ഇത്തവണത്തെ വി.എം.എ.യില്‍ ടൈല മികച്ച ആഫ്രോ ബീറ്റ്സിനുള്ള അവാര്‍ഡുനേടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]