
ആസിഫ് അലി നായകനായെത്തിയ ‘കിഷ്കിന്ധാ കാണ്ഡ’ത്തിന് ആദ്യദിനം മികച്ച പ്രതികരണം. ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗുഡ്വിൽ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് നിർമിച്ചിരിക്കുന്നത്.
ചിത്രത്തിലെ താരങ്ങളുടെ പ്രകടനങ്ങളും പുതുമയുള്ള തിരക്കഥയും ചർച്ചയാവുകയാണ്. ഓണം റിലീസായി സെപ്റ്റംബർ 12-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
അപർണ്ണ ബാലമുരളി നായികയായി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ വിജയരാഘവൻ, ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.
തിരക്കഥാകൃത്തായ ബാഹുല്‍ രമേഷ് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്. എഡിറ്റര്‍ :സൂരജ് ഇ.എസ്, സംഗീതം: മുജീബ് മജീദ്, വിതരണം: ഗുഡ്വില് എന്റര്ടെയിന്മെന്റ്സ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]