
മുംബൈ∙ രാജ്യാന്തര ക്രിക്കറ്റിലെ ‘ഫിറ്റസ്റ്റ്’ ക്രിക്കറ്റ് താരം ആരാണെന്ന ചോദ്യത്തിന് സ്വന്തം പേര് ഉത്തരമായി നൽകിയതിന്റെ പേരിൽ ഇന്ത്യൻ താരം ജസ്പ്രീത് ബുമ്രയ്ക്ക് ഒരു വിഭാഗം ആരാധകരുടെ പരിഹാസം. ‘നിങ്ങൾ പ്രതീക്ഷിക്കുന്ന ഉത്തരം എന്താണെന്ന് എനിക്ക് അറിയാം’ എന്ന മുഖവുരയോടെയാണ്, സ്വന്തം പേര് ജസ്പ്രീത് ബുമ്ര മുന്നോട്ടുവച്ചത്. ഇതോടെ, വിരാട് കോലിയാണ് ഫിറ്റസ്റ്റ് താരം എന്ന് വിശ്വസിക്കുന്ന ഒരുകൂട്ടം ആരാധകരാണ്, വ്യാപക ട്രോളുകളുമായി ബുമ്രയ്ക്കെതിരെ രംഗത്തെത്തിയത്.
‘‘ഈ ചോദ്യത്തിന് നിങ്ങൾ പ്രതീക്ഷിക്കുന്ന ഉത്തരം എന്താണെന്ന് എനിക്കറിയാം. പക്ഷേ, ഏറ്റവും ഫിറ്റസ്റ്റ് താരം ഞാൻ തന്നെയാണെന്നാണ് എന്റെ ഉത്തരം. കാരണം ഞാനൊരു പേസ് ബോളറാണ്’ – ഇതായിരുന്നു ബുമ്രയുടെ ഉത്തരം.
‘‘ഞാൻ കുറച്ചുകാലമായി ക്രിക്കറ്റിൽ സജീവമാണ്. ഒരു പേസ് ബോളറെന്ന നിലയിൽ ഈ രാജ്യത്തു കളിക്കുന്നത് ചെറിയ കാര്യമല്ല. അതുകൊണ്ട് എപ്പോഴും പേസ് ബോളർമാരെയാണ് ഇത്തരം കാര്യങ്ങളിൽ ഞാൻ ഉയർത്തിക്കാട്ടുക. അവരുടെ പേരേ പറയൂ’ – ബുമ്ര കൂട്ടിച്ചേർത്തു.
Jasprit Bumrah is such an ALPHA .#Jaspritbumrah pic.twitter.com/FGGhEe2oOa
— sports news (@sports141625) September 13, 2024
അതേസമയം, ബുമ്രയുടെ വാക്കുകൾ കോലിയുടെ ആരാധകർക്ക് ഒട്ടും രസിച്ചിട്ടില്ല. സ്ഥിരമായി പരുക്കുമൂലം ടീമിനു പുറത്താകുന്ന ബുമ്ര എങ്ങനെ രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും ഫിറ്റസ്റ്റ് താരമാകുമെന്നാണ് അവരുടെ ചോദ്യം. അടുത്തിടെ തന്നെ ബുമ്രയ്ക്കു പരുക്കുമൂലം ഒട്ടേറെ ടൂർണമെന്റുകൾ നഷ്ടമായതായി അവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ബുമ്രയില്ലെങ്കിൽ ടീം ഇന്ത്യയുടെ അവസ്ഥ എന്താകുമായിരുന്നുവെന്നാണ് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരുടെ മറുചോദ്യം.
English Summary:
Jasprit Bumrah Names 30-Year-Old Star As Fittest Indian Cricketer
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]