
സുകേഷ് ഷെട്ടി സംവിധാനം ചെയ്ത്, രവി ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേർന്ന് നിർമിക്കുന്ന ക്രൈം ഡ്രാമ ‘പീറ്റർ’ റിലീസിനൊരുങ്ങുന്നു. രാജേഷ് ധ്രുവ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ രവിക്ഷ, ജാൻവി റായല എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു. 30 ദിവസങ്ങളിലായി മടിക്കേരിയിലും ചുറ്റുപാടുകളിലും ചിത്രീകരിച്ച ഈ ചിത്രം പരമ്പരാഗത കലാരൂപമായ സിംഗാരി മേളയെ ചുറ്റിപ്പറ്റിയാണ് കഥ പറയുന്നത്.
വൈകാരികമായ ആഴവും അതോടൊപ്പം പ്രേക്ഷകരെ മുൾമുനയിൽ നിർത്താനും കഴിവുള്ള ഒരു സെൻസിറ്റീവ് ക്രൈം ഡ്രാമ എന്നാണ് സംവിധായകൻ സുകേഷ് ഷെട്ടി ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ അപ്ഡേറ്റുകൾ വൈകാതെ പുറത്തു വരും.
കന്നഡ, തമിഴ്, മലയാളം ഭാഷകളിൽ റിലീസിന് ഒരുങ്ങുന്ന ചിത്രം രചിച്ചിരിക്കുന്നതും സംവിധായകൻ സുകേഷ് ഷെട്ടിയാണ്. പ്രതിമ നായക്, റാം നാദഗൗഡ് എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഛായാഗ്രഹണം- ഗുരുപ്രസാദ് നർനാഡ്, എഡിറ്റർ- നവീൻ ഷെട്ടി, പിആർഒ – ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]