
വിവാഹവാർഷിക ദിനത്തിൽ സലീം കുമാർ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുന്നു. ജീവിതയാത്രയിൽ താൻ തളർന്നുവീണപ്പോൾ താങ്ങും തണലുമായി നിന്നത് അമ്മയും ഭാര്യയുമാണെന്ന് നടൻ കുറിച്ചു. ഭാര്യ ജീവിതത്തിലേയ്ക്ക് കടന്നുവന്നിട്ട് 28 വർഷം തികയുന്നുവെന്നും താൻ ചെയ്ത ഏറ്റവും വലിയ ശരിയായിരുന്നു ഇതെന്നും അദ്ദേഹം കുറിച്ചു.
‘എന്റെ ജീവിതയാത്രയിൽ ഞാൻ തളർന്നു വീണപ്പോൾ എല്ലാം എനിക്ക് താങ്ങും തണലുമായി നിന്നത് രണ്ട് “സ്ത്രീ മരങ്ങളാണ്,” ഒന്ന് എന്റെ അമ്മയും മറ്റൊന്ന് എന്റെ ഭാര്യയുമാണ്. സുനിത എന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് ഇന്നേക്ക് 28 വർഷം തികയുകയാണ് അതെ, ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ ശരിക്ക് ഇന്ന് 28 വയസ്സ്’, സലീം കുമാർ കുറിച്ചു.
തൻ്റെ വിവാഹ ചിത്രവും സലീം കുമാർ പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് സലീം കുമാറിനും ഭാര്യ സുനിതയ്ക്കും ആശംസകളുമായി എത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]