
ഒടിടി റിലീസിന് ശേഷം മികച്ച അഭിപ്രായങ്ങളുമായി മുന്നേറുകയാണ് ധ്യാൻ ശ്രീനിവാസൻ നായകനായ അനിൽ ലാൽ ചിത്രം ‘ചീനാ ട്രോഫി’. ഏറെ നാളുകൾക്കു ശേഷം മലയാളസിനിമയ്ക്ക് ലഭിച്ച ഹൃദയസ്പർശിയായ ഒരു ഹാസ്യചിത്രം എന്ന് പ്രേക്ഷകർ ഒന്നടങ്കം വിശേഷിപ്പിച്ച ചീനാ ട്രോഫി കാണുന്നതിലൂടെ ഇപ്പോഴിതാ കൈ നിറയെ സമ്മാനങ്ങൾ നേടാനൊരു അവസരം. ഈ ഓണക്കാലത്ത് വമ്പൻ സമ്മാനപെരുമഴയാണ് ചീനാ ട്രോഫി കാണുന്ന പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. ഈ വർഷം സെപ്റ്റംബർ 12 മുതൽ ഡിസംബർ 12 വരെയുള്ള കാലയളവിൽ ആമസോൺ പ്രൈമിലൂടെ ചീനാ ട്രോഫി ‘റെന്റ്’ ചെയ്ത് കാണുന്നവർക്കാണ് ലക്കി ഡിപ്പിൽ പങ്കെടുക്കാൻ കഴിയുക.
വിജയികൾക്ക് വമ്പൻ സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്ന ലക്കി ഡിപ്പിലെ ഒന്നാം സമ്മാനം ഒരു ഡ്യുക്കാറ്റി ബൈക്ക് ആണ്. കൂടാതെ രണ്ടാം സമ്മാനം രണ്ടു പേർക്ക് ഐഫോൺ 15 പ്രോ, മൂന്നാം സമ്മാനം മൂന്നു പേർക്ക് സാംസങ്ങ് എൽഇഡി ടിവി, നാലാം സമ്മാനം അഞ്ചു പേർക്ക് എൽജി റഫ്രിജറേറ്റർ, അഞ്ചാം സമ്മാനം അമ്പതു പേർക്ക് കൊച്ചിയിലെ ഫോറം മാൾ, ലെ മെറിഡിയൻ, സെന്റർ സ്ക്വയർ മാൾ എന്നിവിടങ്ങളിലെ ഷെഫ് പിള്ളയുടെ സിഗ്നേച്ചർ റെസ്റ്ററന്റുകളിൽ ചിത്രത്തിലെ താരങ്ങളോടൊത്ത് ഫാമിലി ഡിന്നർ, ആറാം സമ്മാനം നൂറു പേർക്ക് ഒരു വർഷത്തെ ആമസോൺ പ്രൈം മെമ്പർഷിപ്പ് എന്നിവയാണ്. ലക്കി ഡിപ്പിൽ പങ്കെടുക്കാൻ മത്സരത്തിന്റെ കാലാവധിയായ സെപ്റ്റംബർ 12-നും ഡിസംബർ 12-നും ഇടയിൽ ആമസോൺ പ്രൈമിൽനിന്ന് ചിത്രം ‘റെന്റ്’ ചെയ്ത് കാണുകയും, പണം അടച്ചതിന്റെ വിവരങ്ങളും, ചിത്രം കാണുന്നതിന്റെ തീയതി, സമയം എന്നിവ ഉൾപ്പെടുന്ന സ്ക്രീൻഷോട്ടും പ്രസിഡൻഷ്യൽ മൂവീസിന്റെ ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് പേജിലെ പോസ്റ്റിലേക്ക് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഡിസംബർ 15-നാണ് വിജയികളെ കണ്ടെത്താനുള്ള നറുക്കെടുപ്പ് നടക്കുക. കൂടാതെ ഇക്കാലയളവിനുള്ളിൽ ആമസോൺ പ്രൈമിലെ ചിത്രത്തിന്റെ വ്യൂവർഷിപ്പ് 2 മില്യൺ കടക്കുകയാണെങ്കിൽ ഡിസംബർ 25-ന് സ്പെഷ്യൽ ബമ്പർ പ്രൈസ് വിജയിയെ തിരഞ്ഞെടുക്കാനുള്ള ബമ്പർ ഡ്രോയും അരങ്ങേറും. 200 ഗ്രാം 99.9 കാരറ്റ് സ്വർണമാണ് ബമ്പർ പ്രൈസ് വിജയിക്ക് സമ്മാനമായി ലഭിക്കുക. മലയാള സിനിമാപ്രേമികളെ ഏറെ ആവേശം കൊള്ളിക്കുന്ന സമ്മാനപ്പെരുമഴ തന്നെയാണ് ചീനാ ട്രോഫിയുടെ അണിയറപ്രവർത്തകർ ഒരുക്കിയിട്ടുള്ളത്.
പ്രസിഡൻഷ്യൽ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അനൂപ് മോഹൻ, ആഷ്ലിൻ മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ധ്യാൻ ശ്രീനിവാസൻ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഫെയിം കെന്റി സിർദോ, ഷെഫ് സുരേഷ് പിള്ള, ജാഫർ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനിൽ ബാബു, ജോണി ആന്റണി, ജോർഡി പൂഞ്ഞാർ, നാരായണൻ കുട്ടി, വരദ, ബിട്ടു തോമസ്, റോയി മലമാക്കൽ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ചീനാ ട്രോഫിയുടെ ഛായാഗ്രാഹകൻ സന്തോഷ് അണിമയും എഡിറ്റർ രഞ്ജൻ എബ്രഹാമുമാണ്. പ്രോജക്ട് ഡിസൈൻ: ബാദുഷ എൻ എം, സംഗീതം: സൂരജ് സന്തോഷ്, വർക്കി, പശ്ചാത്തല സംഗീതം: വർക്കി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉമേഷ് എസ് നായർ, കല: അസീസ് കരുവാരക്കുണ്ട്, സൗണ്ട് ഡിസൈൻ: അരുൺ രാമവർമ്മ, മേക്കപ്പ്: അമൽ, സജിത്ത് വിതുര, കോസ്റ്റ്യൂംസ്: ശരണ്യ, ഡിഐ: പൊയറ്റിക് പ്രിസം & പിക്സൽ, കളറിസ്റ്റ്: ശ്രീക് വാരിയർ, ഫൈനൽ മിക്സ്: നാക്ക് സ്റ്റുഡിയോ ചെന്നൈ, മിക്സ് എൻജിനീയർ: ടി ഉദയകുമാർ, പ്രൊഡക്ഷൻ കൺട്രോളർ: സനൂപ്, പിആർഒ: ആതിര ദിൽജിത്ത്, വാഴൂർ ജോസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]