കേരള യൂണിവേഴ്സിറ്റിയില്‍ സെനറ്റ് തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. കെ.എസ്.യു- എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കെ.എസ്.യു തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാരോപിച്ചാണ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. 15 ബാലറ്റ് പേപ്പറുകള്‍ കാണാതായതോടെ തെരഞ്ഞെടുപ്പ് താത്കാലികമായി നിര്‍ത്തിവെച്ചു.
യൂണിയന് തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകളും എസ്.എഫ്.ഐ വിജയിച്ചിരുന്നു. സെനറ്റ് തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ കെ.എസ്.യു വിജയിച്ചിരുന്നു. റിസര്‍വേഷന്‍ സീറ്റുകളിലാണ് കെ.എസ്.യുവിന്റെ ജയം. ഇത് രജിസ്ട്രാറുടെ സഹായത്തോടെയാണെന്നാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്. ഇതിനെ ചൊല്ലിയുള്ള പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ബാലറ്റ് പേപ്പറുകള്‍ കാണാതായതില്‍ ഇരുവിഭാഗങ്ങളും പരസ്പരം പഴിചാരുകയാണ്. തുടര്‍ന്ന് വാക്കേറ്റമുണ്ടാകുകയും കൂട്ടയടിയിലേക്ക് നീങ്ങുകയും ചെയ്തു. തെരഞ്ഞെടുപ്പ് നിര്‍ത്തിവെച്ച സാഹചര്യത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഹാളിന് പുറത്തിറങ്ങി പ്രതിഷേധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]