

ട്രാഫിക് ഫൈനുകളിൽ പിഴ അടക്കാത്തതും നിലവിൽ കോടതിയിൽ ഉള്ളതുമായ ചെലാനുകളിൽ പിഴയൊടുക്കാൻ പൊതുജനങ്ങൾക്ക് അവസരം; കോട്ടയം ജില്ലാ പോലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് ജില്ലാ പോലീസ് ആസ്ഥാനത്ത് മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു; സെപ്റ്റംബർ 27, 28, 30 തിയതികളിൽ 10 മണി മുതൽ വൈകിട്ട് 4 മണി വരെ പൊതുജനങ്ങൾക്ക് നേരിട്ടെത്തി പിഴ അടക്കാം
കോട്ടയം: കേരളാ പോലീസും മോട്ടോർ വാഹന വകുപ്പും ഇ-ചെലാൻ മുഖേന നൽകിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ 2021 വർഷം മുതൽ യഥാസമയം പിഴ അടക്കാൻ സാധിക്കാത്തതും നിലവിൽ കോടതിയിൽ ഉള്ളതുമായ ചലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള എല്ലാ ചെലാനുകളും പിഴയൊടുക്കി തുടർ നടപടികളിൽ നിന്നും ഒഴിവാക്കുവാൻ വേണ്ടി പൊതുജനങ്ങൾക്കായി അവസരം ഒരുക്കുന്നു.
ഇതിനായി കോട്ടയം ജില്ലാ പോലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 27, 28, 30 തിയതികളിൽ സംഘടിപ്പിച്ചിരിക്കുന്ന അദാലത്തിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക കൗണ്ടറുകളിൽ പൊതുജനങ്ങൾക്ക് നേരിട്ടെത്തി പിഴ അടക്കാവുന്നതാണ്.
ഈ സൗകര്യം പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു. അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്: 0481-2564028, 9497910708 (പോലീസ്), 0481-2935151, 9188963105 (മോട്ടോർ വാഹന വകുപ്പ്) എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
