ദുബൈ: യുഎഇയിലെ വാഹനാപകട കേസിൽ മലയാളിക്ക് 11.5 കോടി രൂപ നഷ്ട പരിഹാരം. അറബ് എമിറേറ്റ്സ് ദിർഹത്തിൽ 5 മില്യൺ ദിർഹം നഷ്ട പരിഹാരം ആണ് ലഭിച്ചത്. 2022 മാര്‍ച്ച് 26 ന് നടന്ന അപകടത്തിൽ മലപ്പുറം കൂരാട് സ്വദേശി ഷിഫിന് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു.
ബഖാലയില്‍ നിന്നും മോട്ടോര്‍സൈക്കിളില്‍ സാധനങ്ങളുമായി പോയ ഇരുപത്തിരണ്ടുകാരനെ കാര്‍ ഇടിക്കുകയായിരുന്നു. ഒന്നര വര്‍ഷത്തോളം വെന്റിലേറ്ററിൽ ആയിരുന്നു. വിവിധ ഘട്ടങ്ങളിലായി ഉള്ള നിയമ പോരാട്ടം വഴിയാണ് വലിയ തുക നഷ്ട പരിഹാരം നേടി എടുത്തത്. ഷാർജ കേന്ദ്രീകരിച്ച് പ്രവൃത്തിക്കുന്ന ഫ്രാൻഗൾഫ് അഡ്വക്കേറ്റ്സ് ആണ് കേസിൽകുടുംബത്തിനായി ഇടപെട്ടത്.
https://www.youtube.com/watch?v=QJ9td48fqXQ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]