എ കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാന്‍ എന്‍സിപിക്കുള്ളില്‍ നീക്കം. പാര്‍ട്ടിയ്ക്കുള്ളില്‍ ശക്തമായ നീക്കം നടക്കുന്നുണ്ടെങ്കിലും മാറാനുള്ള ആവശ്യത്തിന് എ കെ ശശീന്ദ്രന് വഴങ്ങില്ല. മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്നാണ് ശശീന്ദ്രന് അനുനയിപ്പിക്കാന്‍ എത്തിയ നേതാക്കളോട് പറഞ്ഞത്. (discussions in NCP to remove A K saseendran from minister post)
നാളെ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോയും കുട്ടനാട് എംഎല്‍എ തോമസ് കെ തോമസും മുംബൈയില്‍ എത്തി പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറിനെ കാണും. മന്ത്രി മാറ്റത്തിന്റെ അനിവാര്യത പിസി ചാക്കോ അധ്യക്ഷനെ അറിയിക്കും. എ കെ ശശീന്ദ്രന് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. പാര്‍ട്ടിക്കുള്ളിലെ ചര്‍ച്ച പിസി ചാക്കോ മുഖ്യമന്ത്രി പിണറായി വിജയനെയും അറിയിച്ചു. മന്ത്രി വിഷയം എന്‍സിപിയിലെ ആഭ്യന്തര വിഷയമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അന്തിമ തീരുമാനം പാര്‍ട്ടി കേന്ദ്ര ഘടകത്തിന്റേത് ആയിരിക്കും.
എന്നാല്‍ ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് തനിക്ക് ഒരറിവുമില്ലെന്നും താന്‍ മാധ്യമങ്ങളില്‍ നിന്നാണ് ഈ വാര്‍ത്ത അറിഞ്ഞതെന്നും തോമസ് കെ തോമസ് ട്വന്റിഫോറിനോട് പറഞ്ഞു. മന്ത്രിമാറ്റത്തെക്കുറിച്ച് തനിക്ക് ഒരറിയിപ്പും കിട്ടിയിട്ടില്ലെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും തോമസ് കെ തോമസ് കൂട്ടിച്ചേര്‍ത്തു.
Story Highlights : discussions in NCP to remove A K saseendran from minister post
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]