ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്ന് മലയാള സിനിമയിലുണ്ടായ തുറന്നുപറച്ചിലുകളും വിവാഗങ്ങളുമെല്ലാം രാജ്യംതന്നെ ശ്രദ്ധിക്കുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ ആദ്യമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടിയും എം.പിയുമായ കങ്കണ റണൗട്ട്. കഴിഞ്ഞ ആറുവർഷമായി മലയാള സിനിമാ ഇൻഡസ്ട്രി ഹേമാ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ചിരിക്കുകയായിരുന്നുവെന്ന് അവർ കുറ്റപ്പെടുത്തി.
ഇന്ത്യാ ടുഡേയോട് പ്രതികരിക്കവേയാണ് കങ്കണ ഹേമാ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് പറഞ്ഞത്. പത്തുവർഷം മുമ്പ് ആമിർ ഖാൻ അവതരിപ്പിച്ച സത്യമേവ ജയതേ എന്ന പരിപാടിയിൽ കങ്കണ പങ്കെടുത്തിരുന്നു. സിനിമയിൽ നിൽക്കുന്ന ബലാത്സംഗ-ഐറ്റം നമ്പർ സംസ്കാരത്തിനെതിരെ അവർ തുറന്നടിച്ചിരുന്നു. ഇതിൽ ഇന്നും യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് കങ്കണ ചൂണ്ടിക്കാട്ടി.
“സിനിമ എന്നത്തെക്കാളും കൂടുതലായി സ്ത്രീപീഡനത്തെ പ്രോത്സാഹിപ്പിക്കുന്നു. കേരളത്തിൽനിന്നുവന്ന ഈ റിപ്പോർട്ടിനെക്കുറിച്ചാണെങ്കിൽ, ഞാനിത് എത്രയോ കാലമായി പറയുന്നതാണ്. പക്ഷേ അതെല്ലാം എങ്ങോട്ടുപോയി? പോയിരുന്നില്ലെന്നതാണ് സത്യം.” കങ്കണ പറഞ്ഞു. സിനിമയിലെ മാദകനൃത്തങ്ങളെ സ്ത്രീകൾതന്നെ പ്രോത്സാഹിപ്പിക്കുന്നതിലുള്ള അതൃപ്തിയും അവർ പ്രകടിപ്പിച്ചു.
അടിമുടി ആണധികാരവാഴ്ചയുടെ രംഗമാണ് സിനിമയെന്നാണ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ രത്നച്ചുരുക്കം. ലൈംഗികപീഡനമാണ് സ്ത്രീകള്‍ നേരിടുന്ന പ്രധാന ഭീഷണി. ഒരു പ്രമുഖനടന് മുന്‍പുനടത്തിയ ‘മാഫിയ’ വിശേഷണം ശരിവെച്ച്, ഒരു പ്രബലസംഘത്തിന്റെ സ്വാധീനത്തിലാണ് മലയാളസിനിമയെന്നും കമ്മിറ്റി വെളിപ്പെടുത്തി. എതിര്‍ക്കുന്നവരെയും ചോദ്യം ചെയ്യുന്നവരെയും അവര്‍ വാഴിക്കില്ല. അങ്ങനെചെയ്യുന്നവരെ വിലക്കുന്നതാണ് മലയാളസിനിമയിലെ ഇന്നത്തെ പ്രവണതയെന്നും സമിതി തുറന്നടിച്ചു.
ചലച്ചിത്രനടി ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് ‘വിമന്‍ ഇന്‍ സിനിമാ കളക്ടീവി’ന്റെ (ഡബ്ല്യു.സി.സി.) ആവശ്യം പരിഗണിച്ചാണ് സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ 2017 നവംബര്‍ 16-ന് ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റി രൂപവത്കരിച്ചത്. മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി, നടി ശാരദ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍. 2019 ഡിസംബര്‍ 31-ന് സമിതി റിപ്പോര്‍ട്ട് കൈമാറിയെങ്കിലും സര്‍ക്കാര്‍ പുറത്തുവിട്ടില്ല. ഒടുവില്‍, വിവരാവകാശ അപേക്ഷകള്‍ പരിഗണിച്ച് ഇക്കഴിഞ്ഞ ജൂലായ് ആറിന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ. അബ്ദുള്‍ഹക്കീം റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഉത്തരവിട്ടു.
ഇതിനെതിരേ, നിര്‍മാതാവ് സജിമോന്‍ പാറയില്‍ ഹൈക്കോടതിയിലെത്തി. വ്യക്തികളുടെ മൊഴികളും സ്വകാര്യതയും സംരക്ഷിച്ച് റിപ്പോര്‍ട്ട് പുറത്തുവിടാമെന്ന വിവരാവകാശ കമ്മിഷണറുടെ ഉത്തരവ് കോടതി ശരിവെച്ചു. സര്‍ക്കാര്‍ അതിനു തയ്യാറെടുക്കവേ, ചലച്ചിത്രനടി രഞ്ജിനിയും കോടതിയിലെത്തി. ഹര്‍ജി സിംഗിള്‍ ബെഞ്ചിന് മുന്നിലെത്തുംമുമ്പേ തിങ്കളാഴ്ച രണ്ടരയ്ക്ക് സാംസ്കാരികവകുപ്പ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുഭാഷിണി തങ്കച്ചി റിപ്പോര്‍ട്ട് പുറത്തുവിടുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]