ആരോഗ്യത്തോടെ ജീവിക്കണമെങ്കില്‍ ജീവിതരീതികളിലും ശരിയായ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. കൃത്യമായ വ്യായാമവും ശരിയായ ഭക്ഷണവും മാത്രമല്ല ഹൃദയാരോഗ്യത്തിനായി ശ്രദ്ധിക്കേണ്ടത്. മറ്റ് ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കുന്ന ചില ശീലങ്ങൾ…
കൂടിയ അളവില്‍ പഞ്ചസാര അടങ്ങിയ സോഡ ഉൾപ്പെടെയുള്ള പാനീയങ്ങൾ സ്ഥിരമായി കുടിക്കുന്നത്.
സംസ്കരിച്ച ഇറച്ചി അഥവാ പ്രോസസ്ഡ് മീറ്റ് സ്ഥിരമായി കഴിക്കുന്നത് ഒഴിവാക്കുക.
വെളുത്ത നിറത്തിലുള്ള ചോറ്, ബ്രഡ്, പാസ്ത എന്നിവയില്‍ റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാൽ ബ്ലഡ് ഷുഗര്‍ കൂടാന്‍ സാധ്യതയുണ്ട്.
ഉയര്‍ന്ന അളവില്‍ ഉപ്പും ട്രാന്‍സ് ഫാറ്റും അടങ്ങിയ പൊട്ടറ്റോ ചിപ്സ് സ്ഥിരമായി കഴിക്കുന്നത് നല്ലതല്ല.
ഉയര്‍ന്ന അളവില്‍ പഞ്ചസാരയും പൂരിത കൊഴുപ്പും അടങ്ങിയ ഐസ്ക്രീം സ്ഥിരമായി കഴിക്കുന്നത് ഒഴിവാക്കുക.
നിന്നുകൊണ്ട് ഭക്ഷണം കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്കും അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്കും നയിക്കുന്നു.
വേണ്ടതിലുമധികം ഭക്ഷണം വളരെ വേഗത്തില്‍ കഴിക്കുന്നത് നല്ല ശീലമല്ല. വളരെ വേഗത്തില്‍ വളരെയധികം ഭക്ഷണം കഴിക്കുന്നത് അമിതവണ്ണത്തിന് കാരണമാകുന്നു.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]