
6:00 AM IST:
ബലാത്സംഗ പരാതിയിലടക്കം നടൻ സിദ്ദിഖിനെതിരായ പരാതികളിൽ നടിയുടെ രഹസ്യ മൊഴിയെടുക്കാനുള്ള പൊലിസിന്റെ അപേക്ഷകൾ ഇന്ന് കോടതി പരിഗണിക്കും. സിദ്ദിഖിനെതിരായ കേസിൽ പരാതിക്കാരിയുടെ രഹസ്യ മൊഴിക്കായി പൊലിസ് തിരുവനന്തപുരം സി ജെ എം കോടതിയിലാണ് അപേക്ഷ നൽകിയിരിക്കുന്നത്. ഈ അപേക്ഷ കോടതി ഇന്ന് പരിഗണിക്കാം എന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
6:00 AM IST:
മീ ടു വിവാദങ്ങൾക്കിടെ സംസ്ഥാനത്തെ ചലച്ചിത്ര നയ രൂപീകരണ സമിതി ഉടൻ പുന സംഘടിപ്പിക്കും. ലൈംഗിക അതിക്രമ പരാതി ഉയർന്ന സാഹചര്യത്തിൽ നടൻ മുകേഷിനെഒഴിവാക്കും. വിനയനും ആഷിക് അബുവും പരാതി ഉന്നയിച്ചത്തോടെ ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെ മാറ്റണോ വേണ്ടയോ എന്നതിൽ ഉടൻ സർക്കാർ തീരുമാനം എടുക്കും. പത്തു അംഗ സമിതി രൂപീകരിച്ചതിനു പിന്നെ തിരക്ക് മൂലം മഞ്ജു വാര്യരും രാജീവ് രവിയും നേരത്തെസ്വയം ഒഴിവായിരുന്നു.ഇവർക്കും പകരക്കാരെ കണ്ടെത്തും.നവംബറിൽ കൊച്ചിയിൽ കോൺക്ലെവ് നടത്താൻ ആണ് തീരുമാനം
5:59 AM IST:
നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ നടൻ ജയസൂര്യക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ജയസൂര്യക്ക് എതിരെ കേസെടുത്തത്. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയതിന് ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.