സസ്യഭുക്കുകൾക്ക് കഴിക്കാവുന്ന സിങ്ക് അടങ്ങിയ ചില ഭക്ഷണങ്ങൾ, അറിയാം…!
ശരീരത്തിന് വളരെ അത്യാവശ്യമായി വേണ്ട ഒരു പോഷകമാണ് സിങ്ക്. പ്രത്യേകിച്ച് സ്ത്രീകളുടെ ആരോഗ്യത്തിന് സിങ്ക് അനിവാര്യമാണ്.
സ്ത്രീകളില്‍ ഹോർമോണ്‍ ഉത്പാദനം, സെല്ലുലാർ വളർച്ച, നാഡികളുടെ പ്രവര്‍ത്തനം, ശാരീരിക വളര്‍ച്ച തുടങ്ങിയവയ്ക്കും മെറ്റബോളിസം നിരക്ക് ഉയര്‍ത്താനും, ദഹനം, രോഗപ്രതിരോധശേഷി വർധിപ്പിക്കാനും തൈറോയ്ഡ് ഹോർമോണുകളുടെ ഉല്പാദനത്തിനും സിങ്ക് അത്യാവശ്യമാണ്.
സിങ്ക് അടങ്ങിയിട്ടുള്ള, സസ്യഭുക്കുകള്‍ക്ക് കഴിക്കാവുന്ന ചില ഭക്ഷണങ്ങള്‍ ഇവയാണ്…
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളക്കടല
ധാരാളമായി സിങ്ക് അടങ്ങിയിട്ടുള്ള വെള്ളക്കടലയില്‍ പ്രോട്ടീന്‍, ഫൈബര്‍ എന്നിവയുമുണ്ട്.
പയര്‍വര്‍ഗങ്ങള്‍
വലിയ അളവില്‍ പ്രോട്ടീനും ഫൈബറും മാത്രമല്ല പയര്‍വര്‍ഗങ്ങളില്‍ സിങ്കും അടങ്ങിയിട്ടുണ്ട്.
മത്തങ്ങ് വിത്ത്
ധാരാളം സിങ്ക് അടങ്ങിയിട്ടുള്ള ഭക്ഷണമാണ് മത്തങ്ങ വിത്തുകള്‍.
ടോഫു
സോയപാലില് നിന്നുല്‍പ്പാദിപ്പിക്കുന്ന ടോഫുവും സസ്യഭുക്കുകള്‍ക്ക് കഴിക്കാവുന്ന സിങ്ക് അടങ്ങിയ ഭക്ഷണമാണ്.
ബദാം
സിങ്ക്, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവയുടെ കലവറയാണ് ബദാം.
കീന്‍വ
സിങ്ക് അടങ്ങിയിട്ടുള്ള ഭക്ഷണമാണ് കീന്‍വ. പ്രോട്ടീന്‍ ഉയര്‍ന്ന അളവിലുള്ള കീന്‍വ ഗ്ലൂട്ടന്‍ ഫ്രീയാണ്.
കൂണ്
കൂണുകളില്‍ സിങ്ക് അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പക്കാനും സിങ്ക് സഹായിക്കും.
ചെറുപയര്‍
ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ ഉള്ള ചെറുപയറില്‍ ധാരാളമായി സിങ്ക്, ഫൈബര്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവയുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]