
തിരുവനന്തപുരം: 74-ാം റിപ്പബ്ലിക് ദിനത്തിനം രാജ്യമെമ്പാടും കൊണ്ടാടുമ്പോള്‍ വർണാഭമായ ആഘോഷങ്ങളോടെ കേരളവും. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് റിപ്പബ്ലിക് ദിന പരേഡിനെ അഭിവാദ്യം ചെയ്തു.പരേഡിൽ 10 സായുധ വിഭാഗങ്ങൾ,11 സായുധേതര വിഭാഗങ്ങളും അശ്വരൂഢ സേനയും അണി നിരന്നു. മലയാളത്തിൽ റിപ്പബ്ലിക്ക് ദിന ആശംസകൾ നേർന്നുകൊണ്ടായിരുന്നു ഗവർണറുടെ തുടക്കം.
പ്രസംഗത്തിന്റെ തുടക്കത്തില്‍ മലയാളത്തിലായിരുന്നു ഗവര്‍ണര്‍ തന്റെ ആശംസകള്‍ നേര്‍ന്നത്. സംസ്ഥാന സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും തന്റെ പ്രസംഗത്തില്‍ അദ്ദേഹം പ്രശംസിച്ചു. സാമൂഹിക സുരക്ഷയില്‍ കേരളം മികച്ച മാതൃകയായി. സ്റ്റാര്‍ട്ടപ്പ് മിഷനുകളിലൂടെ സംസ്ഥാനം മികച്ച നേട്ടമുണ്ടാക്കി. വ്യവസായ വളര്‍ച്ചയില്‍ രാജ്യത്തിന്റെ മുന്നേറ്റത്തില്‍നിന്ന് കേരളം പ്രചോദനം ഉള്‍ക്കൊണ്ടുവെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് പദ്ധതിയെ പ്രശംസിച്ച ഗവർണർ കേരളത്തിന്റെ ആരോഗ്യമേഖല വലിയ നേട്ടങ്ങളുണ്ടാക്കിയതായും ചൂണ്ടിക്കാട്ടി.
രാജ്യം വികസിത രാജ്യം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. സ്വതന്ത്രത്തിന്റെ നൂറാം വയസിൽ രാജ്യം വികസിത ഭാരതമാകും. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പരിഷ്കാരങ്ങൾ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാകാൻ സഹായിച്ചുവെന്നും ഗവർണർ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു. ആഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി ശിവൻ കുട്ടി, ജി ആർ അനിൽ, ആന്റണി രാജു, തുടങ്ങിയവർ പങ്കെടുത്തു.
The post ‘ദരിദ്രർ ഏറ്റവും കുറവ്, നവകേരളം ലക്ഷ്യമാക്കി പ്രവർത്തനം’; സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് ഗവർണറുടെ പ്രസംഗം appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]