
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം റോഡില്‍ പൊലിഞ്ഞത് 3829 ജീവനുകള്‍. 45,091 പേര്‍ക്കാണ് വിവിധ അപകടങ്ങളില്‍ പരിക്ക് പറ്റിയത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മരണ നിരക്ക് കുറവാണെങ്കിലും അപകട നിരക്ക് കൂടുതലാണ്. അപകടത്തില്‍ ഇരകളാവുന്നവരെ ഉടനടി ആശുപത്രികളില്‍ എത്തിക്കുന്നതാണ് മരണസംഖ്യ കുറയാന്‍ കാരണം.
കഴിഞ്ഞ വര്‍ഷം 45,091 പേരാണ് വിവിധ റോഡപകടങ്ങളില്‍ ഇരകളായത്. ഇതില്‍ 3829 പേര്‍ക്കാണ് ജീവന് നഷ്ട്ടമായത്. 2016 മുതല്‍ 19 വരെ നാലായിരത്തിന് മുകളിലായിരുന്നു മരണസംഖ്യ. 2020 മുതല്‍ 4,000ത്തില്‍ താഴെയാണ് മരണനിരക്ക്. ഇരകളാവുന്നവരെ ഉടനടി ആശുപത്രികളില്‍ എത്തിക്കുന്നതാണ് മരണസംഖ്യ കുറയാന്‍ കാരണം. ഇരുചക്ര വാഹനങ്ങളും കാറുകളുമാണ് കൂടുതലായും അപകടങ്ങളില്‍പ്പെടുന്നത്.18 വയസ് തികയാത്ത കുട്ടിഡ്രൈവര്‍മാരില്‍ നിന്നുണ്ടാകുന്ന അപകടങ്ങളും കൂടുതലാണ്.
ഹെല്‍മറ്റ് ധരിക്കാത്തവരും, സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാത്തവരുമാണ് കൂടുതലായും മരണത്തിന് കീഴടങ്ങുന്നത്.മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനകള്‍ കര്‍ശനമാക്കിയതാണ് വലിയ അളവില്‍ അപകടനിരക്ക് കുറയാന്‍ കാരണം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മൊബൈലില്‍ സംസാരിക്കുന്നതിനിടെ ഉണ്ടായ അപകടങ്ങളും മദ്യം കഴിച്ച് വാഹനം ഓടിക്കുമ്പോഴുണ്ടാവുന്ന അപകടങ്ങളും കുറഞ്ഞുവരുന്നുണ്ട്.
The post കേരളത്തിലെ റോഡുകളില്‍ കഴിഞ്ഞ വര്‍ഷം പൊലിഞ്ഞത് 3829 ജീവനുകള്‍ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]