
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് ഫേസ്ബുക്ക് ഏര്‍പ്പെടുത്തിയ വിലക്കു നീക്കുന്നു. ക്യാപിറ്റോള്‍ കലാപത്തെ തുടര്‍ന്നാണ് രണ്ടു വര്‍ഷത്തേക്ക് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ട്രംപിനെ വിലക്കിയിരുന്നത്.2021 ലുണ്ടായ കാപിറ്റോള്‍ ലഹളയെത്തുടർന്നായിരുന്നു ട്രംപിനെ ഫേസ്ബുക്ക് വിലക്കിയത്.
ഉടന്‍തന്നെ ട്രംപിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പുനസ്ഥാപിക്കുമെന്നും എന്നാൽ മെറ്റയുടെ നിയമങ്ങള്‍ ലംഘിച്ചാൽ വീണ്ടും വിലക്കേർപ്പെടുത്തുവെന്നും മെറ്റ ഗ്ലോബല്‍ പ്രസിഡന്റ് നിക് ക്ലെഗ് വാർത്താകുറിപ്പിൽ വ്യക്തമാക്കി. എന്നാല്‍, മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്ന ട്രംപ് ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും മടങ്ങിവരുന്നതായി ഇതുവരെ സൂചനകള്‍ ഒന്നും നല്‍കിയിട്ടില്ല.
വിലക്കേര്‍പ്പെടുത്തുമ്പോള്‍ ഫേസ്ബുക്കില്‍ 34 മില്യണും ഇന്‍സ്റ്റഗ്രാമില്‍ 23 മില്യണും ഫോളേവേഴ്സുണ്ടായിരുന്ന ട്രംപ് തന്റെ അഭാവം ഫേസ്ബുക്കിന് നഷ്ടം ഉണ്ടാക്കുമെന്ന് പരിഹസിച്ചിരുന്നു.2021 ജനുവരി 6-നു നടന്ന ക്യാപിറ്റോള്‍ കലാപത്തെ തുടര്‍ന്നാണ് ട്രംപിനെ മെറ്റ വിലക്കിയത്. ജോ ബൈഡന്റെ വിജയം അംഗീകരിക്കാത്ത ട്രംപ് അനുകൂലികള്‍ കൂട്ടത്തോടെ യു.എസ് ക്യാപിറ്റോള്‍ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിന് ട്രംപിന്റെ പിന്തുണയുണ്ടായിരുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തുന്നത്. The post ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉപയോഗിക്കാം; ട്രംപിന്റെ വിലക്ക് നീക്കി മെറ്റ appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]